'ഇന്നലെ അദ്ദേഹം മരുന്ന് കഴിച്ചിട്ടില്ല, അതിന്റെ തകരാറാണ്'; BJPയുമായി ചർച്ചനടത്തിയത് സുധാകരനെന്ന് ഇ.പി. ജയരാജൻ

Last Updated:

'മോഹന്‍ലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാന്‍ ഉപയോഗിക്കുന്നില്ല. നിലവാരം കുറഞ്ഞ ഒരാളോടും പ്രതികരിക്കാനില്ല'

കണ്ണൂർ: ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആരോപണത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ബിജെപിയിലേക്ക് പോകേണ്ട കാര്യമില്ലെന്നും താൻ ആർഎസ്‌എസിനോട് പോരാടി വന്ന നേതാവാണെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവാരമില്ലാത്തവർ പറഞ്ഞതിനെക്കുറിച്ച് ചോദിക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'ചെന്നൈയിലെ ബിജെപി നേതാവായ രാജ ക്ഷണിച്ചതിനാലാണ് ഒരിക്കൽ അങ്ങോട്ടേക്ക് പോയതെന്ന് സുധാകരൻ നേരത്തേ പറഞ്ഞിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ബിജെപി നേതാക്കളുടെ സഹായത്തോടെ അമിത് ഷായുമായി നേരിൽ കണ്ട് സംസാരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു എന്നും സുധാകരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്ത് കഴിഞ്ഞിരിക്കുകയാണ്'- ഇ പി ജയരാജൻ പറഞ്ഞു.
advertisement
'സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ അദ്ദേഹം കഴിച്ചിട്ടില്ല എന്നാണ് തോന്നുന്നത്. അതിന്റെ തകരാറാണ് രാവിലെ പ്രകടിപ്പിച്ചത്. ബിജെപിയും ആർഎസ്‌എസുമായും സുധാകരന് അടുപ്പമുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് വിവരം കിട്ടി എന്നുപറഞ്ഞ് പ്രസ്‌താവന നടത്തിയത്. ബിജെപിയിലേക്കും ആർഎസ്‌എസിലേക്കും പോകേണ്ട ആവശ്യം എനിക്കില്ല. നിലവാരമില്ലാത്തവർ പറഞ്ഞതിനെ കുറിച്ച് ചോദിക്കരുത്. ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ല. ', ജയരാജൻ വ്യക്തമാക്കി.
'അള്‍ഷിമേഴ്‌സ് ഉണ്ടോ അദ്ദേഹത്തിന്. എന്തോ ഒരു തകരാറുണ്ടിപ്പോള്‍. ഈ തകരാറുംകൊണ്ട് പോയാല്‍ എങ്ങനെ കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിയും? സാമാന്യഗതിയില്‍ നല്ല മനുഷ്യനാകാന്‍ നോക്ക്, ഒരു നല്ല രാഷ്ട്രീയ നേതാവാകാന്‍ കഴിയുമോയെന്ന് പരിശ്രമിക്ക്, മരുന്ന് കൃത്യമായി കഴിക്ക്, ഓര്‍മശക്തി തിരിച്ചുപിടിക്കൂ, സത്യങ്ങളില്‍ ഊന്നിനില്‍ക്കൂ...', അദ്ദേഹം പറഞ്ഞു.
advertisement
'എന്നെക്കൊല്ലാന്‍ ആര്‍.എസ്എസുകാര്‍ നിരവധി തവണ ബോംബെറിഞ്ഞതാണ്. സുധാകരന്‍ എന്നെ വെടിവെക്കാന്‍ അയച്ച രണ്ടുപേര്‍ ആര്‍.എസ്.എസുകാരായിരുന്നു. സുധാകരാ, ആ തോക്കിന്റെ പക ഇപ്പോഴും തീര്‍ന്നിട്ടില്ല അല്ലേ? ഇതൊന്നും നല്ല രാഷ്ട്രീയമല്ലെന്ന് മനസിലാക്കണം. മരുന്ന് കഴിച്ചിട്ടില്ല, ഓര്‍മശക്തി നഷ്ടപ്പെടുന്നു... മോഹന്‍ലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാന്‍ ഉപയോഗിക്കുന്നില്ല. നിലവാരം കുറഞ്ഞ ഒരാളോടും പ്രതികരിക്കാനില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇന്നലെ അദ്ദേഹം മരുന്ന് കഴിച്ചിട്ടില്ല, അതിന്റെ തകരാറാണ്'; BJPയുമായി ചർച്ചനടത്തിയത് സുധാകരനെന്ന് ഇ.പി. ജയരാജൻ
Next Article
advertisement
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
  • ന്യൂസിലൻഡിന് 7 വിക്കറ്റിന്റെ ആധികാരിക വിജയം; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1)

  • ഡാരിൽ മിച്ചലിന്റെ സെഞ്ചുറിയും വിൽ യങ്ങിന്റെ 87 റൺസും കിവീസിന്റെ വിജയത്തിൽ നിർണായകമായി

  • ഇന്ത്യയ്ക്കായി കെ എൽ രാഹുലിന്റെ 112 റൺസും ജഡേജയുടെയും റെഡ്ഡിയുടെയും പങ്കും ശ്രദ്ധേയമായി

View All
advertisement