മുഖ്യമന്ത്രി ഞങ്ങളുടെ നേതാവല്ലേന്നും മുഖ്യമന്ത്രിയെ കാണുന്നതും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നുമാണ് എം.കെ.കണ്ണൻ കൂടിക്കാഴ്ചയെ പറ്റി പറഞ്ഞത്. പാർട്ടിയുടെ സംരക്ഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ‘പാർട്ടിക്കാരനല്ലേ താനെന്നും പിന്നെ എന്തിനാണ് പാർട്ടിയുടെ സംരക്ഷണം ഉണ്ടാകുമോ എന്നു ചോദിക്കുന്നത്?’ എന്നും കണ്ണൻ മറുപടി നൽകി.
തൃശൂർ രാമനിലയത്തിൽ വെച്ചാണ് മുഖ്യമന്ത്രിയും എം കെ കണ്ണനും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന സർക്കാരിന്‍റെ മേഖലാ അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി തൃശൂരിൽ എത്തിയത്.
advertisement
Also read-കരുവന്നൂർ: ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നതിന് മുമ്പ് എം.കെ കണ്ണൻ മുഖ്യമന്ത്രിയെ കണ്ടു
കഴിഞ്ഞ തിങ്കളാഴ്ച എംകെ കണ്ണനെ ഇഡി ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ഹാജരാകണമെന്ന് കാട്ടി നോട്ടീസ് നൽകി വിടുകയായിരുന്നു.