കരുവന്നൂർ: ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നതിന് മുമ്പ് എം.കെ കണ്ണൻ മുഖ്യമന്ത്രിയെ കണ്ടു

Last Updated:

തൃശൂർ രാമനിലയത്തിൽ വെച്ചാണ് മുഖ്യമന്ത്രിയും എം കെ കണ്ണനും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്

എം കെ കണ്ണൻ
എം കെ കണ്ണൻ
തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം സംസ്ഥാനസമിതി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തൃശൂരിലെ സഹകരണബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നതിന് മുമ്പാണ് എം. കെ കണ്ണൻ മുഖ്യമന്ത്രിയെ കണ്ടത്.
തൃശൂർ രാമനിലയത്തിൽ വെച്ചാണ് മുഖ്യമന്ത്രിയും എം കെ കണ്ണനും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന സർക്കാരിന്‍റെ മേഖലാ അവലോകന യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി തൃശൂരിൽ എത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച എംകെ കണ്ണനെ ഇഡി ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ഹാജരാകണമെന്ന് കാട്ടി നോട്ടീസ് നൽകി വിടുകയായിരുന്നു.
കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷൻ, ബാങ്ക് മുൻ ജീവനക്കാരൻ ജില്‍സ് എന്നിവരില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എംകെ കണ്ണനെ വിശദമായി ചോദ്യം ചെയ്യാനാണ് ഇഡി തയ്യാറെടുക്കുന്നത്. കണ്ണൻ പ്രസിഡന്റായ തൃശൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ കേസുമായി ബന്ധപ്പെട്ട് ഇഡി പരിശോധന നടത്തിയിരുന്നു.
advertisement
കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ അരവിന്ദാക്ഷൻ ഒറ്റയ്ക്കല്ലെന്നും കേസില്‍ ഇനിയും പ്രതികളുണ്ടെന്നുമാണ് എൻഫോഴ്സ്മെന്‍റ് കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. പല ഉന്നതരുമായും അരവിന്ദാക്ഷന് ബന്ധമുണ്ട്. ഇവരില്‍ ആരൊക്കെ തട്ടിപ്പിന്‍റെ പങ്ക് പറ്റി എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരുവന്നൂർ: ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നതിന് മുമ്പ് എം.കെ കണ്ണൻ മുഖ്യമന്ത്രിയെ കണ്ടു
Next Article
advertisement
കേരളത്തിൽ പ്രതിരോധത്തിനായി വെല്ലുവിളിക്കുന്ന അപൂർവ ഇനം തവളകളെ കണ്ടെത്തി
കേരളത്തിൽ പ്രതിരോധത്തിനായി വെല്ലുവിളിക്കുന്ന അപൂർവ ഇനം തവളകളെ കണ്ടെത്തി
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement