Also Read – ‘ഷംസീറിന്റെ പ്രസംഗത്തിൽ തെറ്റില്ല’; ഇനി ചർച്ച വേണ്ടെന്ന് സിപിഎം കേന്ദ്രനേതൃത്വം
അതേസമയം, മിത്ത് വിവാദത്തില്‍ പാര്‍ട്ടി നിലപാട് ആവര്‍ത്തിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിഎംവി ജയരാജനും രംഗത്തെത്തി. മിത്ത് വിവാദത്തിൽ സിപിഎമ്മിന് ഒരു മലക്കം മറിച്ചിലും സംഭവിച്ചിട്ടില്ല. മിത്തിനെ മിത്തായും ശാസ്ത്രത്തെ ശാസ്ത്രമായും ചരിത്രത്തെ ചരിത്രമായും കാണുന്ന പാർട്ടിയാണ് സിപിഎം. അല്ലാതെ മതത്തെയോ വിശ്വാസത്തെയോ എതിർക്കുന്ന പാർട്ടിയല്ലെന്നു ജയരാജൻ ചൂണ്ടിക്കാട്ടി. മതങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം ശാസ്ത്രത്തെ നിരാകരിച്ചുകൊണ്ടുള്ള ഒരു നിലപാടും സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
നിയമസഭ സ്പീക്കര്‍ എ.എൻ ഷംസീറിന്റെ പ്രസംഗത്തില്‍ തെറ്റൊന്നുമില്ലെന്ന് സി.പി.എം കേന്ദ്രനേതൃത്വം വിലയിരുത്തി. ഇക്കാര്യത്തിൽ ഇനി കൂടുതൽ ചർച്ച വേണ്ടെന്നും കേന്ദ്രനേതൃത്വം നിർദേശിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് സിപിഎം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
വിഷയത്തിൽ ചര്‍ച്ചയുമായി മുന്നോട്ടുപോകുന്നത് രാഷ്ട്രീയമായും സാമൂഹികമായും ഭിന്നിപ്പുണ്ടാക്കാൻ ഇടയുണ്ട്. വിവാദത്തില്‍ വര്‍ഗീയ മുതലെടുപ്പിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ഈ പ്രചാരണത്തില്‍ വീണുപോയെന്നും സി.പി.എം വിലയിരുത്തുന്നു. വിശ്വാസികള്‍ക്കെതിരെയോ വിശ്വാസം ഹനിക്കുന്ന രീതിയിലോ ഷംസീര്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സി.പി.എം കേന്ദ്രകമ്മിറ്റി വിലയിരുത്തുന്നത്.