TRENDING:

'എന്നാലും എന്റെ വിദ്യേ'; പോസ്റ്റിൽ ഉറച്ചു നിൽക്കുന്നുവെന്ന് പി.കെ. ശ്രീമതി

Last Updated:

ബുധനാഴ്ചയാണ് 'എന്നാലും എന്‍റെ വിദ്യേ...' എന്ന് പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചത്. വ്യാജരേഖാ കേസ് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോഴായിരുന്നു ശ്രീമതി ടീച്ചറുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: ‘എന്നാലും എന്റെ വിദ്യേ’ എന്ന ഫേസ്ബുക്ക് പോസ്റ്റിലുള്ള പ്രതികരണത്തിൽ ഉറച്ചു നിൽക്കുന്നതായി സിപിഎം നേതാവ് പി കെ ശ്രീമതി. എന്നാലും എന്റെ വിദ്യേ നീ ഇത്തരത്തിലുള്ള കുടുക്കിൽ പെട്ടല്ലോ എന്നാണ് ഉദ്ദേശിച്ചത്. വ്യാജ രേഖ ആര് ഉണ്ടാക്കിയാലും തെറ്റാണെന്നും ശ്രീമതി പറഞ്ഞു.
പി കെ ശ്രീമതി, കെ വിദ്യ
പി കെ ശ്രീമതി, കെ വിദ്യ
advertisement

”ആലപ്പുഴ മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ സാഹിത്യ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയാണ്. ആ കുട്ടി ഉന്നത വിജയം നേടണം എന്ന് ആഗ്രഹിച്ചിരുന്നു. ആ കുട്ടി ഇങ്ങനെ ചെയ്തു എന്ന് കേട്ടപ്പോൾ ഉള്ള പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ ഇട്ടത്. അത് വിശ്വസിക്കാൻ കഴിയുന്നില്ല. എന്നാലും എന്റെ വിദ്യേ എന്നത് മനസ്സിൽ നിന്നുണ്ടായ പ്രതികരണമാണ്. അതിൽ തന്നെയാണ് ഇപ്പോഴും നിൽക്കുന്നത്”- ശ്രീമതി പറഞ്ഞു.

Also Read- ‘എന്നാലും എന്‍റെ വിദ്യേ’ പി.കെ ശ്രീമതിയുടെ പോസ്റ്റ് വ്യാജസര്‍ട്ടിഫിക്കറ്റുമായി മുന്‍ SFI നേതാവ് ജോലി നേടിയ വിഷയത്തിലോ ?

advertisement

ബുധനാഴ്ചയാണ് ‘എന്നാലും എന്‍റെ വിദ്യേ…’ എന്ന് പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചത്. വ്യാജരേഖാ കേസ് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോഴായിരുന്നു ശ്രീമതി ടീച്ചറുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെ പോസ്റ്റ് വലിയ രീതിയിൽ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പാലക്കാട് അട്ടപ്പാടി ഗവ. കോളേജിലെ താത്കാലിക അധ്യാപിക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തിൽ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Also Read- അധ്യാപക നിയമനത്തിനായി വ്യാജ രേഖ ചമച്ച കെ. വിദ്യ കണ്ണൂർ സർവകലാശാല പരീക്ഷാ മൂല്യനിർണയ ക്യാമ്പിലും

advertisement

വിദ്യ എറണാകുളം മഹാരാജാസിൽ മലയാളം വിഭാഗത്തിൽ 2018-19, 2020-21 കാലയളവിൽ ഗസ്റ്റ് ലെക്ചറായിരുന്നു എന്ന വ്യാജ രേഖയാണുണ്ടാക്കിയത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ടെ സർക്കാർ കോളേജിൽ മലയാളം വിഭാഗത്തിൽ 2021-22 അധ്യയന വർഷത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെ ഗസ്റ്റ് ലെക്ചറായി ജോലി ചെയ്തു. എറണാകുളത്തെ മറ്റൊരു കോളേജിൽ ഗസ്റ്റ് ലെക്ചറർ അഭിമുഖത്തിന് ചെന്നെങ്കിലും മഹാരാജാസിലെ അധ്യാപിക അഭിമുഖ പാനലിൽ ഉണ്ടായിരുന്നതിനാൽ വ്യാജ രേഖ ഹാജരാക്കാനായില്ല. ഇതിന് ശേഷമാണ് അട്ടപ്പാടി ഗവ. കോളജിൽ അഭിമുഖത്തിന് ചെല്ലുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എന്നാലും എന്റെ വിദ്യേ'; പോസ്റ്റിൽ ഉറച്ചു നിൽക്കുന്നുവെന്ന് പി.കെ. ശ്രീമതി
Open in App
Home
Video
Impact Shorts
Web Stories