ജോസ് കെ മാണിയുടെ വരവിനെ സ്വാഗതം ചെയ്യുന്നതായി മാണി സി കാപ്പൻ എംഎൽഎ പ്രതികരിച്ചു. അതേസമയം പാലാ സീറ്റ് താൻ ജയിച്ചതാണെന്നും അത് വിട്ടുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിച്ച സീറ്റ് വിട്ടുകൊടുക്കുന്ന പാരമ്പര്യം എൽഡിഎഫിന് ഇല്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
ജോസ് കെ മാണിയുടെ പാർട്ടിയെ എൽഡിഎഫിൽ എടുക്കുന്നതുസംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്ന് മുന്നണി കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് ചർച്ച ചെയ്തു അഭിപ്രായം രൂപീകരിച്ചശേഷമേ ഇക്കാര്യം പറയാൻ പറ്റൂ. ജോസ് വിഭാഗവും നിലപാട് വ്യക്തമാക്കണമെന്ന് എ വിജയരാഘവൻ പറഞ്ഞു.
advertisement
TRENDING:പ്രവാസികളെ നാട്ടിലെത്തിക്കാൻ സൗജന്യ വിമാനവുമായി സിനിമാ നിർമാതാവ് [NEWS]PM Modi Weibo Account| ചൈനീസ് ആപ്പ് അക്കൗണ്ട് പ്രധാനമന്ത്രി ഒഴിവാക്കിയോ? [NEWS]Covid 19 Priapism കോവിഡ് അസ്വാഭാവിക ഉദ്ധാരണത്തിന് കാരണമാകുന്നു; 66 വയസുള്ള ഫ്രഞ്ചുകാരൻ ഗുരുതരാവസ്ഥയിൽ [NEWS]
അതേസമയം ജോസ് കെ മാണിക്ക് യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്ന് പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ജോസ എങ്ങോട്ടുപോകുമെന്ന് ഇപ്പോൾ പറയാനാകില്ല. അത് എൽഡിഎഫിലേക്കാകാം, എൻഡിഎയിലേക്കാകാമെന്നും ജോസഫ് പറഞ്ഞു. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്ത ആർക്കും മുന്നണിയിൽ തുടരാനാകില്ല. നല്ല കുട്ടിയായി തിരിച്ചുവന്നാൽ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.