പ്രവാസികളെ നാട്ടിലെത്തിക്കാൻ സൗജന്യ വിമാനവുമായി സിനിമാ നിർമാതാവ്
Last Updated:
വന്ദേഭാരതം പദ്ധതി വഴി നാട്ടിലെത്താൻ കഴിയാതിരുന്ന നിരവധിപേർ വിദേശത്ത് കുടുങ്ങിക്കിടപ്പുണ്ട്. തൊഴിൽ നഷ്ടപ്പെട്ടതിനാൽ വിമാന ടിക്കറ്റ് എടുക്കാൻ പോലും പലർക്കും കഴിയുന്നില്ല. വിദേശത്തെ ജീവിത സാഹചര്യങ്ങളും അനുദിനം പ്രശ്നമായി കൊണ്ടിരിക്കുകയാണ്.
കൊച്ചി: കോവിഡ് ഭീതിയുടെ ദുരിതകാലത്ത് നാട്ടിലേക്ക് എത്താൻ പ്രവാസികൾക്ക് സഹായഹസ്തം. ജൂൺ 9നാണ് ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് സൗജന്യ ചാർട്ടേഡ് വിമാനം പുറപ്പെടുന്നത്. ദുബൈയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ സൗകര്യം ഒരുക്കുന്നത് പ്രമുഖ സിനിമാ നിർമ്മാതാവും വ്യവസായിയുമായ വേണു കുന്നപ്പിളളിയാണ്.
രോഗം കൊണ്ട് കഷ്ടപ്പെടുന്നവർ, ജോലി നഷ്ടപ്പെട്ടവർ എന്നിവർക്കാണ് മുൻഗണന. നാട്ടിലേക്ക് എത്തുവാൻ മറ്റ് മാർഗമില്ലാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. Kavyafilm999@gmail.com എന്ന ഇ-മെയിൽ വിലാസത്തിലാണ് വിവരങ്ങളും ഫോൺനമ്പരും നൽകേണ്ടത്.
You may also like:സഹോദരിയെ ബലാത്സംഗം ചെയ്തതിനുള്ള പ്രതികാരം; തിഹാർ ജയിലിൽ തടവുകാരനെ കുത്തിക്കൊന്നു [NEWS]ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിർത്തു; ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോയത് മുഖ്യമന്ത്രി: ചെന്നിത്തല [NEWS] എറണാകുളം മാര്‍ക്കറ്റ് അടച്ചു; മറൈന്‍ ഡ്രൈവില്‍ സമാന്തര മാര്‍ക്കറ്റ് തുടങ്ങി കച്ചവടക്കാര്‍ [NEWS]
വന്ദേഭാരതം പദ്ധതി വഴി നാട്ടിലെത്താൻ കഴിയാതിരുന്ന നിരവധിപേർ വിദേശത്ത് കുടുങ്ങിക്കിടപ്പുണ്ട്. തൊഴിൽ നഷ്ടപ്പെട്ടതിനാൽ വിമാന ടിക്കറ്റ് എടുക്കാൻ പോലും പലർക്കും കഴിയുന്നില്ല. വിദേശത്തെ ജീവിത സാഹചര്യങ്ങളും അനുദിനം പ്രശ്നമായി കൊണ്ടിരിക്കുകയാണ്.
advertisement
ഈ അവസരത്തിൽ സൗജന്യ യാത്രാസൗകര്യം ഇവർക്ക് വലിയ അനുഗ്രഹമാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ മാമാങ്കത്തിന്റെ നിർമാതാവാണ് വേണു കുന്നപ്പിള്ളി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 01, 2020 8:47 PM IST