ന്യൂഡൽഹി: ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെയ്ബോ (Weibo) അക്കൗണ്ടും ശൂന്യമായി. ഫോട്ടോകളോ പോസ്റ്റുകളോ കമന്റുകളോ ഒന്നും ഇപ്പോൾ അക്കൗണ്ടിലില്ല. ട്വിറ്റർ പോലെ തന്നെയുള്ള ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ് വെയ്ബോ. പ്രധാനമന്ത്രി തന്റെ വെയ്ബോ അക്കൗണ്ട് ഒഴിവാക്കിയെന്നാണ് റിപ്പോർട്ടുകൾ,
2015ലാണ് ചൈനീസ് ആപ്പായ വെയ്ബോയിൽ പ്രധാനമന്ത്രി മോദി അക്കൗണ്ട് എടുത്തത്. മിനിറ്റുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് ഫോളോവേഴ്സിനെ ആയിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.
ജനപ്രിയ സോഷ്യൽ മീഡിയ ആപ്പായ വിചാറ്റിൽ നിന്ന് ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് പ്രധാനമന്ത്രിയുടേതടക്കം മൂന്ന് ഔദ്യോഗിക പ്രസ്താവനകളെങ്കിലും നീക്കം ചെയ്ത് 10 ദിവസത്തിന് ശേഷമാണ് ഇത്.
You may also like:സഹോദരിയെ ബലാത്സംഗം ചെയ്തതിനുള്ള പ്രതികാരം; തിഹാർ ജയിലിൽ തടവുകാരനെ കുത്തിക്കൊന്നു [NEWS]ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിർത്തു; ഇ-മൊബിലിറ്റി പദ്ധതിയുമായി മുന്നോട്ടു പോയത് മുഖ്യമന്ത്രി: ചെന്നിത്തല [NEWS] എറണാകുളം മാര്‍ക്കറ്റ് അടച്ചു; മറൈന്‍ ഡ്രൈവില്‍ സമാന്തര മാര്‍ക്കറ്റ് തുടങ്ങി കച്ചവടക്കാര്‍ [NEWS]
വി ഐ പി അക്കൗണ്ടുകൾ സംബന്ധിച്ചുള്ള വെയ്ബോയുടെ നിയമങ്ങൾ സങ്കീർണമാണ്. വെയ്ബോ പ്ലാറ്റ്ഫോമിലെ പ്രധാനമന്ത്രിയുടെ അക്കൗണ്ട് ഉപേക്ഷിക്കാനുള്ള നടപടികൾ ഔദ്യോഗികമായി ആരംഭിച്ചെങ്കിലും ചൈനയുടെ ഭാഗത്തുനിന്ന് അപേക്ഷയ്ക്ക് മറുപടി നൽകാൻ താമസമുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
വെയ്ബോയിൽ പ്രധാനമന്ത്രിയുടെ അക്കൗണ്ടിൽ ആകെ 115ഓളം പോസ്റ്റുകളാണ് ഉള്ളത്. ഇതിൽ, 113 പോസ്റ്റുകൾ സ്വമേധയാ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. എന്നാൽ, രണ്ടു ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. ചൈനീസ് നേതാവ് ഷി ജിൻപിങുമൊത്തുള്ള ചിത്രങ്ങളാണ് അത്. വെയ്ബോയുടെ നയം അനുസരിച്ച് ചൈനീസ് പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ഫോട്ടോകളോ ഉള്ളടക്കങ്ങളോ നീക്കം ചെയ്യാൻ കഴിയില്ല എന്നതാണ് അതിന് കാരണം. എന്നാൽ, കാലതാമസം ഉണ്ടായെങ്കിലും ബുധനാഴ്ച വൈകുന്നേരത്തോടെ മോദിയുടെ അക്കൗണ്ടിലെ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തു. പ്ലാറ്റ്ഫോം വിട്ടതിനു ശേഷമുള്ള ഫോളോവേഴ്സ് 244,000ആണ്.
പ്രധാനമന്ത്രി മോദി തന്റെ വെയ്ബോ അക്കൗണ്ട് ഇല്ലാതാക്കുമോയെന്ന് ട്വിറ്ററിലെ നിരവധി ആളുകൾ ആശ്ചര്യപ്പെട്ടെങ്കിലും ഒടുവിൽ അത് സംഭവിച്ചു.
ഗാൽവാൻ താഴ്‌വരയിൽ ഇന്തോ-ചൈന അതിർത്തിയിലെ അക്രമത്തെ തുടർന്ന് 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.