മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ വിമാനത്തിലെ അച്ചടക്ക ലംഘനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കും ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇപി ജയരാജന് 3 ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 2 ആഴ്ചയുമാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
ഇപി ജയരാജന് 3 ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 2 ആഴ്ചയുമാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇൻഡിഗോയുടേത് നിയമ വിരുദ്ധ നടപടിയാണെന്ന് ജയരാജൻ പ്രതികരിച്ചു. ഇൻഡിഗോ കമ്പനിക്ക് ഗുരുതര വീഴ്ച്ച പറ്റി. വസ്തുതാപരമായി കാര്യങ്ങൾ പരിശോധിക്കുന്നതിന് പകരം തന്നെ മൂന്നാഴ്ച വിലക്കുകയാണ് ചെയ്തത്. ക്രിമിനലുകൾക്ക് സഞ്ചരിക്കാൻ അവസരം നൽകി. നിലവാരമില്ലാത്ത കമ്പനിയാണ് ഇൻഡിഗോ. ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഒരിക്കലും യാത്ര ചെയ്യില്ലെന്നും ഇപി ജയരാജൻ.
advertisement
Also Read-'പറപ്പിക്കില്ലടാ ഇൻഡിഗോയെ നിന്നെ ഒന്നും'; ഇൻഡിഗോ ഫേസ്ബുക്ക് പേജിൽ ട്രോൾമഴ
ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും മൂന്നാഴ്ച യാത്രചെയ്യുന്നതിനാണ് ഇ.പി. ജയരാജന് വിലക്ക്. കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
