'പറപ്പിക്കില്ലടാ ഇൻഡിഗോയെ നിന്നെ ഒന്നും'; ഇൻഡിഗോ ഫേസ്ബുക്ക് പേജിൽ ട്രോൾമഴ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
'ഉയർന്നു പറക്കാൻ ആണ് തീരുമാനം എങ്കിൽ, എറിഞ്ഞിടാൻ ഇവിടെ പാർട്ടിക്ക് ചുണക്കുട്ടികൾ ഉണ്ട്' എന്നിങ്ങനെയാണ് കമന്റുകൾ
എൽഡിഎഫ് കണ്‍വീനർ ഇപി ജയരാജന് യാത്ര വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ഇൻഡിഗോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് താഴെ മലയാളികളുടെ ട്രോൾ മഴ. ഇപി ജയരാജനെയും ഇൻഡിഗോയെയും പരിഹസിച്ചുകൊണ്ടുള്ള മലയാളി കമന്‍റുകളാണ് പേജ് നിറയെ.
'ഇനി കണ്ണൂരിന്റെ ചുവന്ന മണ്ണിനു മുകളിലൂടെ ഇൻഡിഗോ വിമാനം പറക്കണോ വേണ്ടയോ എന്ന് സഖാക്കൾ തീരുമാനിക്കും, ഉയർന്നു പറക്കാൻ ആണ് തീരുമാനം എങ്കിൽ, എറിഞ്ഞിടാൻ ഇവിടെ പാർട്ടിക്ക് ചുണക്കുട്ടികൾ ഉണ്ട്', 'പറപ്പിക്കില്ലെടാ ഇൻഡിഗോയെ നിന്നെ ഒന്നും' എന്നിങ്ങനെ കമന്‌റുകളെത്തുന്നു.
അതേസമയം തനിക്ക് വിലക്കേർപ്പെടുത്തിയ ഇൻഡിഗോയെ പൂർണമായി ബഹിഷ്കരിക്കുന്നതായി ഇപി ജയരാൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ വിമാനത്തിലെ അച്ചടക്ക ലംഘനത്തില്‍ ഇ.പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കും ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇപി ജയരാജന് 3 ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 2 ആഴ്ചയുമാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
advertisement

ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും മൂന്നാഴ്ച യാത്രചെയ്യുന്നതിനാണ് ഇ.പി. ജയരാജന് വിലക്ക്. എല്ലാവരും യാത്രയ്ക്കായി ട്രെയിൻ തെരഞ്ഞെടുക്കണമെന്ന് അഭ്യർഥിക്കുന്നതായി ജയരാജന്‍ പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 18, 2022 6:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'പറപ്പിക്കില്ലടാ ഇൻഡിഗോയെ നിന്നെ ഒന്നും'; ഇൻഡിഗോ ഫേസ്ബുക്ക് പേജിൽ ട്രോൾമഴ



