TRENDING:

CPM സൈബർ ടീമില്‍ ഭിന്നത; എം വി നികേഷ് കുമാറിന്റെ നടപടികളിൽ പ്രതിഷേധിച്ച് മുതിർന്ന മാധ്യമ പ്രവർത്തകർ ടീം വിട്ടു

Last Updated:

സിപിഎമ്മിന്റെ സോഷ്യൽ മീഡിയ ഇടപെടൽ‌ പാളുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തി

advertisement
വി വി അരുൺ
എം വി നികേഷ് കുമാർ
എം വി നികേഷ് കുമാർ
advertisement

തിരുവനന്തപുരം: സിപിഎം സൈബർ ടീമിൽ ഭിന്നത. മുതിർന്ന മാധ്യമ പ്രവർത്തകരായ കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവര്‍ ടീ വിട്ടു. മൂന്നുപേരും ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരാണ്. എം വി നികേഷ് കുമാറിന്റെ ഏകപക്ഷീയ നടപടികളിലെ അതൃപ്തിയെ തുടർന്നാണ് ഇവർ ടീമിൽ നിന്നും വിട്ടുമാറിയത്. സിപിഎമ്മിന്റെ സമൂഹ മാധ്യമ ഇടപെടലുകൾ പാളുന്നുവെന്ന് നേരത്തെ തന്നെ വിമർ‌ശനമുണ്ട്. മേഖലാജാഥകളിലെ പ്രചരണവും പാളിയെന്നാണ് പരക്കെയുള്ള വിമർശനം.

സിപിഎമ്മിന്റെ സോഷ്യൽ മീഡിയ ഇടപെടൽ‌ പാളുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. എം വി നികേഷ്കുമാറിനെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ആണ്. എം വി ​ഗോവിന്ദൻ മുൻകൈയെടുത്താണ് നികേഷ് കുമാറിനെ എകെജി സെന്ററിലേക്ക് കൊണ്ടുവരുന്നത്.

advertisement

ഇതും വായിക്കുക: 'മകനേ തിരിച്ചുവരല്ലേ! ഇരുണ്ടകാലം'; UDF ഭരണകാലത്തെ 'കുറ്റങ്ങൾ' എണ്ണിപറഞ്ഞ് വെബ്സൈറ്റുമായി CPM

സിപിഎമ്മിന്റെ സൈബറിടങ്ങളിലെ ഇടപെടലുകൾ കാര്യക്ഷമമാക്കുന്നതിനായാണ് നികേഷിനെ ചുമതലയേൽപ്പിച്ചത്. മുഴുവൻസമയ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് നികേഷ് കുമാർ പാർട്ടി പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് എകെജി സെന്ററിൽ ഇത്തരമൊരു പദവി നൽകിക്കൊണ്ട് സിപിഎം സൈബർ സംഘം പ്രവർത്തിച്ചിരുന്നത്. ദേശാഭിമാനിയിലെ മുതിർന്ന മാധ്യമപ്രവർത്തകരും ഈ സംഘത്തിലുണ്ടായിരുന്നു.

എന്നാൽ, സിപിഎമ്മിന്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകൾ കാര്യക്ഷമമാകുന്നില്ല എന്ന തരത്തിലുള്ള വിമർശനം അടുത്തിടെ പാർട്ടി കേന്ദ്രങ്ങളിൽ ഉയർന്നിരുന്നു. കനത്ത പാർട്ടി അനുഭാവികൾ പോലും ഇതിലുള്ള അതൃപ്തി പരസ്യമാക്കിയിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ സമയം മുതൽ ഇപ്പോഴത്തെ മേഖല ജാഥ വരെയും സിപിഎമ്മിന്റെ സൈബർ ഇടങ്ങളിലെ ഇടപെടൽ കാര്യക്ഷമമാകുന്നില്ലെന്ന തരത്തിൽ വിമർശനം വ്യാപകമായി ഉയർന്നിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The CPM’s cyber and social media wing is facing a major internal crisis as three senior journalists and former Deshabhimani news editors—K.V. Sudhakaran, K. Mohandas, and E.S. Subhash—have reportedly quit the team. The resignations are a protest against the "unilateral actions" of M.V. Nikesh Kumar, who was brought into the AKG Centre by CPM State Secretary M.V. Govindan to streamline the party's digital presence.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPM സൈബർ ടീമില്‍ ഭിന്നത; എം വി നികേഷ് കുമാറിന്റെ നടപടികളിൽ പ്രതിഷേധിച്ച് മുതിർന്ന മാധ്യമ പ്രവർത്തകർ ടീം വിട്ടു
Open in App
Home
Video
Impact Shorts
Web Stories