TRENDING:

'ആര്‍.എസ്.എസിന്റെ വക്താവാണെന്ന് പരസ്യമായി പറയുന്ന ഒരു ഗവര്‍ണറെപ്പറ്റി ഒന്നും പറയാനില്ല'; എംവി ഗോവിന്ദൻ

Last Updated:

ഗവര്‍ണർ ഭരണഘടനപരമായ ചുമതല നിർവഹിക്കേണ്ടതിന് പകരം രാഷ്ട്രീയ പ്രചരണം നടത്തുന്നെന്ന് എംവി ഗോവിന്ദൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ വക്താവാണെന്ന് പരസ്യമായി പറയുന്ന ഒരു ഗവര്‍ണറെപ്പറ്റി ഒന്നും പറയാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഗവർണർ രാഷ്ട്രീയ നിലപാടുകളുടെ പ്രചരണ സ്ഥലമായി രാജ് ഭവനെ ഉപയോഗിക്കുന്നെന്ന് അദ്ദേഹം വിമർശിച്ചു. ഗവര്‍ണർ ഭരണഘടനപരമായ ചുമതല നിർവഹിക്കേണ്ടതിന് പകരം രാഷ്ട്രീയ പ്രചരണം നടത്തുന്നെന്നും എംവി ഗോവിന്ദൻ പറ‍ഞ്ഞു.
advertisement

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി എന്ന തരത്തില്‍ ശാസ്ത്ര - സാങ്കേതിക വിദ്യയുടെ സഹായത്തോടെ പത്രസമ്മേളനം നടത്തി എന്നതല്ലാതെ പുതിയ ഒരു കാര്യവും ഗവര്‍ണര്‍ പറഞ്ഞിട്ടില്ല. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ പറഞ്ഞതുതന്നെ വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയാണ്. തന്നെ നിയമിച്ചവരെ പ്രീതിപ്പെടുത്താൻ ആണ് ഗവർണർ ശ്രമിക്കുന്നതെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു.

Also Read-ഗവർണറുടെ തിങ്കളാഴ്ച പത്രസമ്മേളനം; രാജ്ഭവനിലെ 95 മിനിറ്റ്

ഗവർണറുടെ സംഘ പരിവാർ വിധേയത്വം ഗവർണർ കൂടുതൽ വ്യക്തമാക്കുകയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഞങ്ങള്‍ ഗവര്‍ണറെ ബഹുമാനിക്കുന്നവരാണ്. ഭരണഘടനാപരമായും നിയമപരമായും പ്രവര്‍ത്തിക്കുമ്പോഴാണ് ഗവര്‍ണറോട് ആ ബഹുമാനം കാണിക്കുക. അല്ലാതെ ഞാന്‍ ആര്‍.എസ്.എസാണ്. പണ്ടേ ആര്‍.എസ്.എസുമായി ബന്ധമുണ്ട്. ഞാന്‍ പറയുന്നതെല്ലാം ആര്‍.എസ്.എസിനുവേണ്ടിയാണ് എന്നൊക്കെ ആളുകള്‍ക്ക് മനസിലാകുന്ന തരത്തില്‍ അവതരിപ്പിച്ചാല്‍ അതിനെക്കുറിച്ചൊന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

advertisement

Also Read-'ലോകായുക്ത, സര്‍വ്വകലാശാലഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ല' ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണര്‍ക്കുനേരെ ആക്രമണം ഉണ്ടായപ്പോള്‍ കെ.കെ. രാഗേഷ് പോലീസിനെ തടഞ്ഞുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഒരു പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ അത് പരിഹരിക്കാനുള്ള ശ്രമം മാത്രമാണ് കെ.കെ രാഗേഷ് നടത്തിയതെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.

Also Read-Government vs Governor Live Updates|കണ്ണൂർ വി.സി പുനർനിയമനം: 'മുഖ്യമന്ത്രി കത്തയച്ചു, നേരിട്ട് രാജ്ഭവനിലെത്തി'; മൂന്ന് കത്തുകൾ പുറത്ത് വിട്ട് ഗവർണർ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തനിക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന ഉന്നതൻ പോലീസിനെ തടയാൻ ശ്രമിച്ചെന്ന ആരോപണവും ഗവർണർ ഉന്നയിച്ചു. കെ കെ രാഗേഷിനെതിരെയാണ് ഗവർണർ ആരോപണം ഉന്നയിച്ചത്.കണ്ണൂരിൽ 100 ൽ അധികം പൊലീസുകാരുടെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. പൊലീസ് അതു തടയാൻ ശ്രമിച്ചു. എന്നാൽ കെ കെ രാഗേഷ് പൊലീസിനെ തടഞ്ഞുവെന്നും ഗവർണർ ആരോപിച്ചു. കണ്ണൂർ ചരിത്ര കോൺഗ്രസിനിടെയുള്ള വീഡിയോ ദൃശ്യം വാർത്താസമ്മേളനത്തിനിടെ പ്രദർശിപ്പിക്കുകയും ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആര്‍.എസ്.എസിന്റെ വക്താവാണെന്ന് പരസ്യമായി പറയുന്ന ഒരു ഗവര്‍ണറെപ്പറ്റി ഒന്നും പറയാനില്ല'; എംവി ഗോവിന്ദൻ
Open in App
Home
Video
Impact Shorts
Web Stories