Government vs Governor Live Updates|കണ്ണൂർ വി.സി പുനർനിയമനം: 'മുഖ്യമന്ത്രി കത്തയച്ചു, നേരിട്ട് രാജ്ഭവനിലെത്തി'; മൂന്ന് കത്തുകൾ പുറത്ത് വിട്ട് ഗവർണർ

Last Updated:

'കണ്ണൂരിൽ 100 ൽ അധികം പൊലീസുകാരുടെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്'

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രൻ്റെ പുനർ നിയമനം ഉറപ്പാക്കിയത് തന്നെ സമ്മർദ്ദത്തിലാക്കിയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. 'തനിക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന ഉന്നതൻ പോലീസിനെ തടയാൻ ശ്രമിച്ചെന്ന ആരോപണവും ഗവർണർ ഉന്നയിച്ചു. കെ കെ രാഗേഷിനെതിരെയാണ് ഗവർണർ ആരോപണം ഉന്നയിച്ചത്.  രാജ്ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗവർണർ ഇക്കാര്യം ഉന്നയിച്ചത്. വി സി നിയമനവുമായി ബന്ധപ്പെട്ട് ഡിസംബർ  എട്ടിന് നൽകിയ കത്ത് ഗവർണർ പുറത്തുവിട്ടു. ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജ്ഭവനിൽ നേരിട്ടെത്തി. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതായി ഗവർണർ പറഞ്ഞു. എന്നിട്ടും നടപടിക്രമങ്ങൾ ഒഴിവാക്കാനുള്ള ശ്രമം നടന്നതായി ഗവർണർ ആരോപിച്ചു. ഇർഫാൻ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ചതിനെ ന്യായീകരിച്ച്‌ ഗവർണർ. ഇർഫാൻ ഹബീബ് ഉത്തർപ്രദേശിൽ ഇതു ചെയ്യില്ല. ചെയ്താൽ എന്തുണ്ടാകുമെന്ന് അറിയാം. ഇവിടെ സർക്കാരിൽ അദ്ദേഹത്തിന് ക്യാംപ് ഫോളോവർമാരുണ്ടെന്നും ഗവർണർ ആരോപിച്ചു.
സെക്ഷൻ 124 IPC പ്രകാരം ഗവർണർക്കെതിരേയുള്ള കൈയേറ്റ ശ്രമം ക്രിമിനൽ കുറ്റമാണ്. ഏഴു വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റം. ഇതു വരെ നടപടിയുണ്ടായില്ല. കണ്ണൂരിൽ 100 ൽ അധികം പൊലീസുകാരുടെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. പൊലീസ് അതു തടയാൻ ശ്രമിച്ചു. എന്നാൽ കെ കെ രാഗേഷ് പൊലീസിനെ തടഞ്ഞുവെന്നും ഗവർണർ ആരോപിച്ചു.
ഇർഫാൻ ഹബീബ് അനുവദിച്ചതിലും കൂടുതൽ സമയം സംസാരിച്ചതായി ഗവർണർ പറഞ്ഞു. 'വിഷയത്തിൽ ഊന്നിയല്ല ഇർഫാൻ ഹബീബ് സംസാരിച്ചത്. സി ഐ എ യെ കുറിച്ചാണ് സംസാരിച്ചത്. ഓരോ തവണയും എന്നെ നോക്കി. ഞാൻ പ്രതികരിക്കണമെന്ന് അവർ പറയുകയായിരുന്നു. 95 മിനിട്ട് എനിക്ക് കാത്തിരിക്കേണ്ടി വന്നു'- ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ ചരിത്ര കോൺഗ്രസിനിടെയുള്ള വീഡിയോ ദൃശ്യം വാർത്താസമ്മേളനത്തിനിടെ പ്രദർശിപ്പിക്കുകയും ചെയ്തു.
advertisement
തത്സമയവിവരങ്ങൾ ചുവടെ...
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Government vs Governor Live Updates|കണ്ണൂർ വി.സി പുനർനിയമനം: 'മുഖ്യമന്ത്രി കത്തയച്ചു, നേരിട്ട് രാജ്ഭവനിലെത്തി'; മൂന്ന് കത്തുകൾ പുറത്ത് വിട്ട് ഗവർണർ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement