‘മൃദുഹിന്ദുത്വ നിലപാടുകൊണ്ട് ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയില്ല. അതാണ് കോണ്‍ഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ബി.ജെ.പിയെ സഹായിക്കാനുള്ള പാലമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്’ സിപിഎം സെക്രട്ടറി അഭിപ്രായപ്പെട്ടു.
ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിന്റെ ആളുകള്‍. അവര്‍ വിശ്വാസികളാണ്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല, വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ല. അവര്‍ വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ്. ചന്ദനക്കുറി തൊടുന്നു എന്നുള്ളതുകൊണ്ട് അവരാണ് മൃദുഹിന്ദു എന്ന് പറയാന്‍ പറ്റില്ല. അവര്‍ വിശ്വാസികളാണ്.
advertisement
വിശ്വാസികളോട് നല്ല നിലപാടാണ് സിപിഎമ്മിനുള്ളത്. ഏത് വിശ്വാസിയായാലും അവര്‍ക്ക് വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. അവരെയെല്ലാം വര്‍ഗീയവാദികളായി ചിത്രീകരിക്കാന്‍ പാടില്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 29, 2022 9:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോൺഗ്രസ് ബിജെപിയുടെ ബി ടീം; മൃദു ഹിന്ദുത്വ നിലപാടിലൂടെ ബിജെപിയെ നേരിടാനാവില്ലെന്ന് എം.വി ഗോവിന്ദന്‍
