TRENDING:

സിപിഎമ്മിന്റെ മൂന്ന് ലോക്സഭാ സീറ്റുകൾ ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടിലൂടെയെന്ന് കേരളാ അമീർ

Last Updated:

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ് നാട്ടിൽ രണ്ടിടത്തും രാജസ്ഥാനിൽ ഒരു സീറ്റിലും ആണ് സിപിഎം ജയിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ സിപിഎം മൂന്നു സീറ്റുകൾ നേടിയത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുകൾ വാങ്ങിയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ പറഞ്ഞു. തമിഴ്നാട്ടിൽ രണ്ടിടത്തും രാജസ്ഥാനിൽ ഒരു സീറ്റിലും ആണ് സിപിഎം ജയിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം ജമാഅത്തെ ഇസ്ലാമിയുമായി സംസാരിക്കുകയും പിന്തുണ വാങ്ങുകയും സിപിഎം ചെയ്തിട്ടുണ്ട്. അതുവഴിയുള്ള വോട്ടിന്റെ പിൻബലത്തിൽ ജയിക്കുകയും ചെയ്ത പ്രസ്ഥാനമാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു. ജന്റിൽമാൻ കരാർ ഒപ്പുവെച്ച് നടത്തിയ ചർച്ചകളിലൂടെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സിപിഎം നേടിയിട്ടുണ്ട്.

ഇടതുപക്ഷത്തിന്റെത് മതനിരപേക്ഷതയുടെ പാരമ്പര്യമാണെങ്കിലും കുറച്ചുകാലമായി അവർ വർഗീയ ധ്രുവീകരണത്തിന് രാഷ്ട്രീയമാണ് കളിക്കുന്നത്. പാലക്കാട് തെരഞ്ഞെടുപ്പിൽ കേരളത്തിലെ മതനിരപേക്ഷ പാർട്ടികളിൽ നിന്ന് ഇത്തരത്തിലുള്ള ശ്രമം ഉണ്ടായി. മുനമ്പം വിഷയത്തിൽ സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ഹിന്ദുത്വ ഫാസിസ്റ്റ് നീക്കത്തിനേറ്റ അടിയാണ് പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭൂമി വില കൊടുത്തു വാങ്ങിയ ഒരാളെപ്പോലും മുനമ്പത്ത് നിന്ന് ഒഴിപ്പിക്കരുതെന്നാണ് മുസ്ലിം സംഘടനകളുടെ ഒറ്റക്കെട്ടായ നിലപാടെന്നും ഇതിൻറെ പേരിലുള്ള വർഗീയ ധ്രുവീകരണ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും വഖഫ് ഭൂമി സ്വന്തമാക്കാം എന്ന കാഴ്ചപ്പാട് ഭൂമാഫിയയും കയ്യേറ്റക്കാരും വെച്ചുപുലർത്തരുതെന്നും അദ്ദേഹം പറഞ്ഞു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎമ്മിന്റെ മൂന്ന് ലോക്സഭാ സീറ്റുകൾ ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടിലൂടെയെന്ന് കേരളാ അമീർ
Open in App
Home
Video
Impact Shorts
Web Stories