TRENDING:

ഉത്ര കൊലക്കേസ്; ഡമ്മി പരീക്ഷണത്തിലൂടെ കൊലപാതകം പുനരാവിഷ്കരിച്ച് അന്വേഷണ സംഘം

Last Updated:

കേസിൽ അന്തിമ കുറ്റപത്രം ഈ മാസം പത്തിനുളളിൽ കോടതിയിൽ സമർപ്പിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ഉത്ര കൊലക്കേസിൽ ഡമ്മി പരീക്ഷണം നടത്തി.
advertisement

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഡമ്മി പരീക്ഷണം നടത്തിയത്. കൊല്ലം അരിപ്പയിലെ വനംവകുപ്പിന്റെ സംസ്ഥാന ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചായിരുന്നു ഡമ്മി പരീക്ഷണം.

കൊലപാതക രംഗങ്ങൾ അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. മൂർഖൻ പാമ്പിനെ ഡമ്മിയിൽ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനരാവിഷ്കരിച്ചത്. ഇതിൻ്റെ വീഡിയോ ചൊവ്വാഴ്ച്ച കോടതിയിൽ സമർപ്പിക്കും. അപൂർവമായാണ് കേസന്വേഷണങ്ങളിൽ ഡമ്മി പരീക്ഷണം നടത്തുക. ഇതോടൊപ്പം കരട് കുറ്റപത്രവും തയ്യാറായിട്ടുണ്ട്.

അന്തിമ കുറ്റപത്രം ഈ മാസം പത്തിനുളളിൽ കോടതിയിൽ സമർപ്പിക്കും. ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് ഭർത്താവ് സൂരജ് നേരത്തെ പരസ്യമായി സമ്മതിച്ചിരുന്നു. വനംവകുപ്പിൻ്റെ തെളിവെടുപ്പിനിടെ ആയിരുന്നു പരസ്യമായി വിളിച്ചു പറഞ്ഞുള്ള സൂരജിൻ്റെ കുറ്റസമ്മതം.

advertisement

TRENDING:'Happy Friendshipday|'ദാസനും വിജയനുമൊപ്പം' മോഹൻലാലിന്റെ സൗഹൃദ ദിന ആശംസ

[NEWS]Toxic Liquor | പഞ്ചാബ് മദ്യ ദുരന്തത്തിൽ മരണം 86 ആയി; 25 പേർ അറസ്റ്റിൽ

[NEWS]'Viral Video| 'എത്ര മനോഹരമായ സ്വരം'; വളർത്തു നായക്കൊപ്പം യുവാവിന്റെ 'ജുഗൽബന്ദി' ; സോഷ്യൽ മീഡിയയിൽ ഹിറ്റ്

advertisement

[NEWS]

ഒന്നാംപ്രതി സൂരജ്,  മറ്റ് പ്രതികളായ സൂരജിൻ്റെ അച്ഛൻ സുരേന്ദ്രൻ, പാമ്പുപിടുത്തക്കാരൻ സുരേഷ് എന്നിവർ ഇപ്പോഴും റിമാൻഡിലാണ്. സുരേഷിനെ കേസിൽ മാപ്പുസാക്ഷിയായി നേരത്തെ കോടതി പ്രഖ്യാപിച്ചിരുന്നു. കൊലപാതകത്തെക്കുറിച്ച് അറിവില്ലാതെ ആണ് പാമ്പിനെ സൂരജിന് കൈമാറിയത് എന്നായിരുന്നു സുരേഷ് കോടതിയെ ബോധിപ്പിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉത്ര കൊലക്കേസ്; ഡമ്മി പരീക്ഷണത്തിലൂടെ കൊലപാതകം പുനരാവിഷ്കരിച്ച് അന്വേഷണ സംഘം
Open in App
Home
Video
Impact Shorts
Web Stories