Toxic Liquor | പഞ്ചാബ് മദ്യ ദുരന്തത്തിൽ മരണം 86 ആയി; 25 പേർ അറസ്റ്റിൽ
Toxic Liquor | പഞ്ചാബ് മദ്യ ദുരന്തത്തിൽ മരണം 86 ആയി; 25 പേർ അറസ്റ്റിൽ
മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
അമൃത്സർ: പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 86 ആയി. സംഭവവുമായി ബന്ധപ്പെട്ട് 25 പേർ ഇതുവരെ അറസ്റ്റിലായി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും ആറ് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച മാത്രം 17 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാഫിയ സൂത്രധാരൻ, ഒരു സ്ത്രീ, ട്രാൻസ്പോർട്ട് ഉടമ, പൊലീസിന്റെ ക്രിമിനൽ ലിസ്റ്റിലുള്ളവർ, വ്യാജമദ്യം വിറ്റ വിവിധ ധാബകളുടെ ഉടമകൾ, മാനേജർമാർ എന്നിവരാണ് അറസ്റ്റിലായ പ്രതികളിൽ ഉൾപ്പെടുന്നത്.
അതേസമയം മദ്യ ദുരന്തത്തിന് ഇരയായവരിൽ പലരുടെയും കുടുംബങ്ങൾ പരാതി നൽകുന്നില്ലെന്നും പോസ്റ്റ് മോർട്ടം ചെയ്യാൻ പോലും തയ്യാറാകുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഹൃദയ സ്തംഭനം മൂലമാണ് മരിച്ചതെന്നാണ് ചില കുടുംബങ്ങൾ പറയുന്നത്. ചിലർ പൊലീസിൽ പോലും അറിയിക്കാതെ മൃതദേഹം സംസ്കരിച്ചതായും പൊലീസ് പറഞ്ഞു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.