പോസ്റ്റ് മോർട്ടത്തിനു ശേഷം രാവിലെ 9 മണിയോടെ കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. വടക്കൻ പറവൂർ സ്വദേശിയും ECE രണ്ടാം വർഷ വിദ്യാർഥിനിയുമായ ആൻ റുഫ്ത, സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും കൂത്താട്ടുകുളം സ്വദേശിയുമായ അതുൽ തമ്പി, താമരശേരി സ്വദേശിയും സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുമായ സാറ തോമസ്, പാലക്കാട് സ്വദേശി ആൽബിൻ തോമസ് എന്നിവരാണ് മരിച്ചത്.
കുസാറ്റ് ദുരന്തം: നവകേരള സദസ്സ് ആഘോഷ പരിപാടികൾ ഒഴിവാക്കി
advertisement
സംഭവത്തിൽ അടിയന്തിരമായി സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. 46 പേരാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. ഇവിടെ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേർ അപകടനില തരണം ചെയ്തു. ഗുരുതര പരിക്കുള്ള രണ്ടു പേരെ ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റി. 15 പേർ നിസ്സാരപരിക്കുകളോടെ വാർഡിൽ ചികിത്സയിലാണ്.
15 കുട്ടികൾ കിൻഡർ ആശുപത്രിയിലും ഒരു കുട്ടി സൺറൈസ് ആശുപത്രിയിലും ചികിത്സയിലാണ്. കിൻഡർ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേർ ഇന്നലെ രാത്രിയോടെ ഡിസ്ചാർജ് ആയി. സൺറൈസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ പരിക്കും ഗുരുതരമല്ല.