സംസ്ഥാന വെയർ ഹൗസിംഗ് കോർപറേഷന്‍റെ തൃപ്പൂണിത്തുറ പേട്ടയിലുള്ള കണ്ടെയ്നർ ഫെയർ സ്റ്റേഷനിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇവ ഇറക്കുമതി ചെയ്ത അതുൽ ആട്ടോമേഷൻ കസ്റ്റംസിന്‍റെ നടപടിക്കെതിരെ കസ്റ്റംസ് ട്രൈബ്യൂണലിൽ പരാതി നൽകി. ഫോട്ടോസ്റ്റാറ്റ് യന്ത്രങ്ങൾ വിട്ടു നൽകാനുള്ള ഉത്തരവിനെതിരെ കസ്റ്റംസ് പിന്നീട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീൽ പോയി.
എല്ലാ കോടതികളും ഇത് ഇ-വേസ്റ്റ് അല്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെ തുടർന്ന് വെയർ ഹൗസിംഗ് കോർപ്പറേഷൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. കോർപറേഷന് ഉണ്ടായ നഷ്ടം പിഴയായി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും കസ്റ്റംസ് ഇത് അടയ്ക്കാൻ തയ്യാറായില്ല.
advertisement
'കുട്ടികൾ മണ്ണുവാരി തിന്നിട്ടില്ല'; മലക്കംമറിഞ്ഞ് ശിശുക്ഷേമ സമിതി
തുടർന്ന്, കോടതിയലക്ഷ്യത്തിന് വെയർ ഹൗസിംഗ് കോർപ്പറേഷൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് 1.82 കോടി രൂപ അടയ്ക്കാൻ തയ്യാറായത്. ഇറക്കുമതി ചെയ്ത അഖിൽ ആട്ടോമേഷനും ഇടനിലക്കാരനും നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിക്കും.
