നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കുട്ടികൾ മണ്ണുവാരി തിന്നിട്ടില്ല'; മലക്കംമറിഞ്ഞ് ശിശുക്ഷേമ സമിതി

  'കുട്ടികൾ മണ്ണുവാരി തിന്നിട്ടില്ല'; മലക്കംമറിഞ്ഞ് ശിശുക്ഷേമ സമിതി

  ​കുട്ടിയുടെ അമ്മ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കമ്മിഷൻ ചെയർമാൻ പി.സുരേഷ് വ്യക്തമാക്കിയിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
  തിരുവനന്തപുരം: കൈതമുക്കിൽ കുട്ടികൾ മണ്ണുവാരി തിന്നെന്ന ആദ്യനിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് ശിശുക്ഷേമ സമിതി. വൃത്തിഹീനമായ സാഹചര്യത്തിലാണ് കൈതമുക്കിലെ കുടുംബം താമസിച്ചിരുന്നതെങ്കിലും കുട്ടികൾക്ക് മണ്ണു വാരി തിന്നേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന സംസ്ഥാന ബാലവകാശ കമ്മിഷന്‍റെ കണ്ടെത്തലുകളെ ശിശുക്ഷേമ സമിതി അംഗീകരിച്ചു.

  ​കുട്ടിയുടെ അമ്മ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കമ്മിഷൻ ചെയർമാൻ പി.സുരേഷ് വ്യക്തമാക്കിയിരുന്നു. കുട്ടികൾ മണ്ണു തിന്നു എന്ന വാർത്ത തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെണാണ് ശിശുക്ഷേമ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എസ് പി ദീപക് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്.

  ലക്ഷ്യബോധം ഉണ്ടെങ്കിൽ സ്വപ്നങ്ങളിലേക്ക് പറന്നുയരാം; നൃത്തവുമായി അതിജീവനത്തിലേക്ക് എത്തിയ കവിത സുനിൽ


  വാർത്താക്കുറിപ്പ് പുറത്തിറക്കാനുള്ള സാഹചര്യവും ശിശുക്ഷേമ സമിതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം വളച്ചൊടിച്ച് സർക്കാരിനെതിരെ ഉപയോഗിക്കുന്നു. ശിശുക്ഷേമ സമിതിക്ക് ഇതിൽ പ്രതിഷേധമുണ്ട് താനും. ഈ സാഹചര്യത്തിൽ മണ്ണ് തിന്നൽ വിവാദത്തിൽ നിന്നും മാധ്യമങ്ങൾ ഒഴിഞ്ഞു മാറണമെന്നാണ് ശിശുക്ഷേമ സമിതിയുടെ ആവശ്യമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
  First published:
  )}