സ്വര്‍ണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. പിടിയിലായ സരിത്ത് ഒരു കണ്ണി മാത്രമാണ്. അന്വേഷണം മറ്റുള്ളവരിലേയ്ക്കും നീങ്ങണം. അതിന് സരിത്തിനെ കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാണ് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടത്.
TRENDING:Air India Express | ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചു [NEWS]Kerala Gold Smuggling| സ്വർണക്കടത്തിന് പിന്നിൽ എന്ത്? ഒരു കിലോ സ്വർണം കടത്തുമ്പോൾ നേട്ടം അഞ്ചുലക്ഷം രൂപ [PHOTOS]COVID 19| സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 339 പേർക്ക്; തുടർച്ചയായ മൂന്നാം ദിവസവും 300 കടന്നു [NEWS]
advertisement
വിഡിയോ കോണ്‍ഫറന്‍സിലൂടെ ചോദ്യം ചെയ്താല്‍ മതിയെന്നായിരുന്നു പ്രതിഭാഗം വാദം. പിടിച്ചെടുത്ത രേഖകള്‍ സരിത്തിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കുന്നതിന് കസ്റ്റഡി ആവശ്യമാണെന്ന് കസ്റ്റംസ് അഭിഭാഷകന്‍ പറഞ്ഞു. ഫോണില്‍ നിന്നു നീക്കം ചെയ്ത കാര്യങ്ങള്‍ വീണ്ടെടുക്കണമെന്നും കസ്റ്റംസ് വ്യക്തമാക്കി. ഈ നിലപാട് അംഗീകരിച്ചാണ് സരിത്തിനെ 7 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. സരിത്തിനായി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.