TRENDING:

കരിപ്പൂർ സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിയുടെ ഭാര്യക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്

Last Updated:

അർജുൻ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ഭാര്യ കസ്റ്റംസിന് മൊഴി നൽകിയിരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: അർജുൻ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്. നാളെ കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകിയട്ടുണ്ട്. അർജുന്റെ ഭാര്യയുടെ നേരത്തെയുള്ള മൊഴിയിൽ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് നോട്ടീസ് നൽകിയത്. അർജുൻ ആയങ്കിയുടെ മൊഴിയെ തുടർന്നാണ് ഭാര്യ അമലയെ നേരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
news18
news18
advertisement

പറയത്തക്ക ജോലിയൊന്നുമില്ലായിരുന്ന അർജുൻ ആയങ്കി വലിയ ആർഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. കസ്റ്റംസിന്റെ ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഭാര്യയുടെ അമ്മ നൽകിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അർജുൻ മൊഴി നൽകിയത്. എന്നാൽ ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തില്ല. ഇതിനെ തുടർന്നാണ് അർജുന്റെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചുള്ള വിവര ശേഖരത്തിനായി കസ്റ്റംസ് അർജുന്റെ ഭാര്യയോട് ഹാജരാകാൻ നിർദ്ദേശിച്ചത്.

കസ്റ്റംസിൽ ഹാജരായ അമലയെ ഉദ്യോഗസ്ഥർ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അർജുൻ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് അമല കസ്റ്റംസിന് മൊഴി നൽകിയിരുന്നത്. എന്നത്  അർജുൻ  പറയുന്നതുപോലെ വലിയ രീതിയിലുള്ള സാമ്പത്തിക സഹായം ഒന്നും തന്റെ വീട്ടുകാരുടെ പക്കൽ നിന്നും അർജുന് ഉണ്ടായിരുന്നില്ല എന്നും അമലയുടെ മൊഴികളിലുണ്ട്.

advertisement

ഈ മൊഴികളും പിന്നീട് മറ്റു പലരിൽ നിന്നായി കേസുമായി ബന്ധപ്പെട്ട ശേഖരിച്ച മൊഴികളും ചേർത്ത് വായിച്ചാണ് കസ്റ്റംസ് വീണ്ടും അമലയെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്.  അർജുന്റെ സാമ്പത്തിക വിവരങ്ങൾ സംബന്ധിച്ച് അമല നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും വിളിച്ചു വരുത്താൻ തീരുമാനിച്ചത്.

You may also like:ലഹരിമരുന്ന് ചേർത്ത് കേക്ക് ഉണ്ടാക്കി വിറ്റു; മുംബൈയിൽ മനശാസ്ത്രജ്ഞൻ അറസ്റ്റിൽ

advertisement

കരിപ്പൂർ കേന്ദ്രീകരിച്ച സ്വർണ്ണക്കടത്തിലെ പ്രധാന കണ്ണിയാണ് അർജുൻ ആയങ്കിയെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. രണ്ടാമതും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടും കോടതി അനുവദിച്ചില്ലെങ്കിലും ഇയാൾക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തുകയാണ് കസ്റ്റംസിന്റെ ലക്ഷ്യം. അന്നു സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലും പല കാര്യങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.

You may also like:രണ്ടിലേറെ കുട്ടികൾ പാടില്ലെന്ന ചട്ടം ലംഘിച്ചതിന് അയോഗ്യത; മൂന്നാമത്തെ കുട്ടി തന്റേതല്ലെന്ന് കൗൺസിലറുടെ വാദം

advertisement

ഒന്നാം പ്രതിയും സ്വർണ്ണം കൊണ്ടുവന്ന മുഹമ്മദ്‌ ഷെഫീഖിന്റ് ഫോണിൽ അർജുനെ സംബന്ധിച്ച തെളിവുകൾ ഉണ്ട്. ചിലത് ശബ്ദ സന്ദേശങ്ങളാണ്. മറ്റു സംഘങ്ങളുമായും ഇയാൾക്ക് പല രീതിൽ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള എറണാകുളത്തെ പ്രത്യേക കോടതിയിൽ കസ്റ്റംസ് സമർപ്പിച്ച അപേക്ഷയിൽ പറഞ്ഞിരുന്നു.

അർജുൻ ആയങ്കിയും ഷാഫിയും തമ്മിൽ അടുത്ത ബന്ധമെന്നും ഇതിനുള്ള തെളിവുണ്ടെന്നും കസ്റ്റംസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു. കഴിഞ്ഞ വർഷം ഇരുവരും ചേർന്ന് നടത്തിയ സ്വർണ്ണക്കടത്തിന്റെ വിവരങ്ങളും കോടതിയിൽ മുദ്രവെച്ച കവറിൽ സമർപ്പിച്ചിട്ടുണ്ട്. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിട്ടു കിട്ടേണ്ടതിന്റെ ആവശ്യം കസ്റ്റംസ് എണ്ണിയെണ്ണി പറയുന്നുണ്ട്. അന്വേഷണത്തിൽ സുപ്രധാന തെളിവായ മൊബൈൽ ഫോൺ ഇനിയും കണ്ടെടുത്തട്ടില്ല. ഇത് സംബന്ധിച്ച് അർജുൻ പല കാര്യങ്ങളാണ് പറയുന്നത്. ഇയാൾ പറയുന്നത് പലതും കളവാണെന്നു ഇതിനകം ബോധ്യപ്പെട്ടതായും കസ്റ്റംസ് പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരിപ്പൂർ സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിയുടെ ഭാര്യക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്
Open in App
Home
Video
Impact Shorts
Web Stories