നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ലഹരിമരുന്ന് ചേർത്ത് കേക്ക് ഉണ്ടാക്കി വിറ്റു; മുംബൈയിൽ മനശാസ്ത്രജ്ഞൻ അറസ്റ്റിൽ

  ലഹരിമരുന്ന് ചേർത്ത് കേക്ക് ഉണ്ടാക്കി വിറ്റു; മുംബൈയിൽ മനശാസ്ത്രജ്ഞൻ അറസ്റ്റിൽ

  വിവിധ ലഹരി വസ്തുക്കൾ ചേർത്ത് വ്യത്യസ്ത തരം കേക്കാണ് ഇയാൾ വിറ്റുകൊണ്ടിരുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ലഹരിമരുന്ന് ചേർത്ത് ബ്രൗണിയും കേക്കും ഉണ്ടാക്കി വിറ്റ മനശാസ്ത്രജ്ഞൻ അറസ്റ്റിൽ. തിങ്കളാഴ്ച്ച സൗത്ത് മുംബൈയിലെ ബേക്കറിയിൽ നാർകോടിക്സ് ബ്യൂറോ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് അടങ്ങിയ കേക്ക് കണ്ടെത്തിയത്. ഇടപാടുകാർക്ക് വേണ്ടി പ്രത്യേകം നിർമിക്കുന്നതായിരുന്നു കേക്ക്.

   പരിശോധനയിൽ പത്ത് കിലോഗ്രാം ഹാഷിഷ് ബ്രൗണി കേക്കും കണ്ടെത്തിയിരുന്നു. ഹാഷിഷ് ചേർത്ത് നിർമിച്ച പാക്ക് ചെയ്ത് വിതരണത്തിന് തയ്യാറാക്കിവെച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

   തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനശാസ്ത്രജ്ഞനായ റഹ്മീൻ ചരണിയ(25) പിടിയിലായത്. സൗത്ത് മുംബൈയിലെ പ്രമുഖ ആശുപത്രിയിൽ മനശാസ്ത്രജ്ഞനാണ് ഇയാൾ. ഇയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി. ബേക്കറിയോട് ചേർന്ന് തന്നെയായിരുന്നു ഇയാളുടെ വീടും.

   റെയിൻ ബോ കേക്ക് എന്ന പേരിലാണ് ഇയാൾ കേക്ക് വിറ്റിരുന്നത്. വിവിധ ലഹരി വസ്തുക്കൾ ചേർത്ത് വ്യത്യസ്ത തരം കേക്കാണ് ഇയാൾ വിറ്റുകൊണ്ടിരുന്നത്. ഹാഷിഷ്, കഞ്ചാവ്, ചരസ് എന്നിവ ഉപയോഗിച്ചായിരുന്നു കേക്ക് നിർമാണം. കോളേജ് കാലം മുതൽ ലഹരി മരുന്ന് ഇടപാടിൽ ഇയാൾ സജീവമായിരുന്നുവെന്നും പൊലീസ് പറയുന്നു.

   ഇയാളുടെ വീട്ടിൽ നിന്ന് 350 ഗ്രാം ഒപിയവും 1.7 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. ലഹരി മരുന്നുമായി ബന്ധപ്പെട്ട സീരീസ് കണ്ടതിൽ നിന്നാണ് ഇത്തരം കേക്ക് നിർമാണത്തെ കുറിച്ചുള്ള ആശയം ലഭിച്ചതെന്നാണ് റഹ്മീൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഇടപാടുകാരിൽ നിന്ന് ഓർഡർ ലഭിച്ചതിനു ശേഷമാണ് കേക്ക് നിർമാണം. കേക്ക് ആവശ്യക്കാർക്ക് എത്തിക്കുന്നതും റഹ്മീൻ തന്നെയാണ്.

   You may also like:ആറായിരം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു; ഡോക്ടർക്ക് 545 കോടി രൂപ പിഴ

   സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ഇയാൾക്ക് ലഹരിമരുന്നുകൾ എത്തിച്ചു നൽകിയ മുംബൈ സ്വദേശിയായ മറ്റൊരാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. റംസാൻ ഷെയ്ഖ്(40) എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്നും 50 ഗ്രാം ഹാഷിഷും കണ്ടെത്തി.

   കഴിഞ്ഞ മാസവും ലഹരി മരുന്ന് ചേർത്ത കേക്ക് നിർമിച്ച സംഭവത്തിൽ എൻസിബി അറസ്റ്റ് ഉണ്ടായിരുന്നു.

   കരിപ്പൂർ സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിയുടെ സഹായി അജ്മൽ അറസ്റ്റിൽ

   കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ സഹായിച്ച പാനൂർ സ്വദേശി അജ്മലിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഒൻപതുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയെയും സുഹൃത്ത് ആഷിഖിനെയും വിട്ടയച്ചു. മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കും.

   കോഴിക്കോട് വിമാനത്താവളത്തിൽ 2.33 കിലോഗ്രാം സ്വർണവുമായി പിടിയിലായ മുഹമ്മദ് ഷഫീഖിനെ ദുബായിലെ കാരിയർ ഏജന്റിന് പരിചയപ്പെടുത്തിയത് അജ്മൽ ആണെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു. മുഹമ്മദ് ഷാഫിയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അജ്മലെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

   അജ്മലും അർജുൻ ആയങ്കിയും തമ്മിൽ അടുത്ത ബന്ധമുണ്ട്. മുഹമ്മദ് ഷഫീഖുമായും അർജുന് നേരത്തെ പരിചയമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഷഫീഖിനെ അജ്മലിനു പരിചയപ്പെടുത്തിയത് അർജുൻ ആയങ്കിയാണ്. ഷഫീഖിനെ ദുബായിലെ കാരിയർ ഏജന്റിന് പരിചയപ്പെടുത്തിയതിന് കമ്മീഷൻ പറ്റിയിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}