തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം. റോഡിനു വശത്ത് നിറുത്തിയിരുന്ന ബൈക്കിലേക്ക് നിയന്ത്രണം വിട്ടു വന്ന ആംബുലൻസ് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അലംകൃത മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Also Read- ഡ്രൈവർ ഉറങ്ങി; ആംബുലന്‍സ് ഓടിച്ചത് നഴ്സ്; ബൈക്കിന് സമീപം നിന്ന യുവാവിന് ദാരുണാന്ത്യം
രോഗിയുമായി കട്ടപ്പനയിലേയ്ക്ക് പോയി തിരുവനന്തപുരത്തേയ്ക്ക് മടങ്ങി വന്ന ആംബുലൻസ് നിയന്ത്രണംവിട്ട് വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപത്തുവെച്ച് ഷിബുവിന്റെ ബൈക്കിൽ ഇടിച്ചു. രാവിലെ 6.30 ഓടെയായിരുന്നു അപകടം. സ്വകാര്യ സ്കാനിംഗ് കേന്ദ്രത്തിലേയ്ക്ക് പ്രവേശിക്കുന്നതിനായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ബൈക്ക്.
advertisement
ആംബുലൻസിലെ പുരുഷ നഴ്‌സായ 22 കാരനായ അമലാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. ആംബുലൻസ് ഡ്രൈവറായ വിനീത് യാത്രാക്ഷീണം മൂലം ആ സമയം ഉറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അച്ഛനേയും മകളേയും ഗോകുലം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഷിബുവിന്റെ ജീവൻ രക്ഷിക്കാനായില്ല.