TRENDING:

'സംഘർഷമുണ്ടായാൽ സ്ത്രീകൾ ഉടൻ തന്നെ അവരുടെ ബ്ലൗസ് വലിച്ചുകീറണം'; ഇടുക്കി ഡിസിസി പ്രസിഡണ്ട് സി.പി. മാത്യു

Last Updated:

ഇടുക്കി നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി റോയ് കെ. പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു വിവാദ പ്രസംഗം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സ്ത്രീകളെ ഉപയോഗിച്ച് വ്യാജ പരാതികൾ നൽകുമെന്ന സൂചനയുമായി ഡിസിസി പ്രസിഡണ്ട് സി.പി. മാത്യുവിന്റെ പ്രസംഗം വിവാദമാകുന്നു. ഇടുക്കി നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി റോയ് കെ. പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സി.പി. മാത്യു വിവാദ പ്രസംഗം നടത്തിയത്. കഴിഞ്ഞ ദിവസം വാഴത്തോപ്പ് പള്ളിത്താഴെ നടന്ന റോയി കെ. പൗലോസിന്റെ സ്വീകരണ യോഗത്തിലാണ് സി.പി. മാത്യുവിൻ്റെ വിവാദ പരാമർശം.
സി.പി. മാത്യു വിവാദ പ്രസംഗം
സി.പി. മാത്യു വിവാദ പ്രസംഗം
advertisement

ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിൽ രാഷ്ട്രീയ സംഘർഷത്തിന് സാദ്ധ്യത മുന്നിൽക്കണ്ട് പ്രതിരോധിക്കുന്നതിനുള്ള തന്ത്രം രൂപപ്പെടുത്തിയതിനെ കുറിച്ചാണ് സി.പി. മാത്യു വിശദീകരിച്ചത്.

മഹിളാ കോൺഗ്രസ് പ്രവർത്തകയായ പഞ്ചായത്ത് അംഗത്തെക്കൊണ്ട് വ്യാജപരാതി സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയതിന്റെ വിവരങ്ങളാണ് സി.പി. മാത്യു തന്നെ മറ്റൊരു യോഗത്തിൽ പുറത്തുവിട്ടത്.

സംഘർഷമുണ്ടായാൽ ഉടൻ തന്നെ ബ്ലൗസ് വലിച്ചുകീറണം എന്ന് നിർദ്ദേശിച്ചിരുന്നു എന്നാണ് സി.പി. മാത്യുവിന്റെ പരാമർശം. ഈ വനിത ആദിവാസി വിഭാഗത്തിൽപ്പെട്ട ആളാണെന്നും ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതയെ ആക്രമിച്ചാൽ ബാക്കി എന്താണെന്ന് അറിയാമല്ലോ എന്നും പറയുന്ന സി.പി. മാത്യു കരുതിക്കൂട്ടിയുള്ള നടപടികളെ കുറിച്ചാണ് വെളിപ്പെടുത്തിയത്.

advertisement

ശശി തരൂർ പങ്കെടുത്ത വണ്ടിപ്പെരിയാർ യോഗത്തിൽ വേദിയിൽ വച്ച് ഡിസിസി പ്രസിഡണ്ട് സി.പി. മാത്യു കഴിഞ്ഞ ദിവസം ഒരു കോൺഗ്രസ് പ്രവർത്തകനെ പരസ്യമായി തല്ലിയതും വിവാദമായിരുന്നു.

ഇടുക്കിയിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെ തുടർന്നുള്ള അമർഷമാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ ഡിസിസി പ്രസിഡണ്ട് ഇത്തരത്തിൽ പെരുമാറുന്നത് എന്ന് യു.ഡി.എഫ്. പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: DCC President C.P. Mathew's speech, which hinted that women would be used to file fake complaints to settle political disputes, is causing controversy. C.P. Mathew made the controversial speech while participating in the election campaign of Idukki constituency UDF candidate Roy K. Paulose. C.P. Mathew's controversial remarks were made at Roy K. Paulose' reception held at Vazhathope the other day

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സംഘർഷമുണ്ടായാൽ സ്ത്രീകൾ ഉടൻ തന്നെ അവരുടെ ബ്ലൗസ് വലിച്ചുകീറണം'; ഇടുക്കി ഡിസിസി പ്രസിഡണ്ട് സി.പി. മാത്യു
Open in App
Home
Video
Impact Shorts
Web Stories