TRENDING:

മഫ്തിയിലെത്തിയപ്പോൾ തടഞ്ഞ പൊലീസുകാരിക്ക് സ്ഥലം മാറ്റം; വിശദീകരണവുമായി ഡിസിപി ഐശ്വര്യ ഡോങ്റെ

Last Updated:

കഴിഞ്ഞ ദിവസം എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ കയറിപ്പോകാൻ ശ്രമിച്ചപ്പോഴായിരുന്നു പാറാവിലുണ്ടായിരുന്ന പൊലീസുകാരി ആളറിയാതെ ഡിസിപിയെ തടഞ്ഞത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പാറാവു ഡ്യൂട്ടിയിൽ മതിയായ ജാഗ്രത കാട്ടാത്തതിനാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുത്തതെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോംഗ്റെ. പാറാവു ജോലി ഏറെ ജാഗ്രത വേണ്ട ജോലിയാണ്. വനിതാ പൊലീസ് ശ്രദ്ധാലുവായിരുന്നില്ല. മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവു കാട്ടി. ഈ കുറ്റത്തിനാണ് ട്രാഫിക്കിലേക്ക് മാറ്റിയതെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ഡിസിപി പറഞ്ഞു. അവിടെ നന്നായി ജോലിചെയ്യുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
advertisement

Also Read-മഫ്തിയിലെത്തിയ ഡിസിപിയെ തടഞ്ഞു; വനിതാ പൊലീസിനെ ട്രാഫിക്കിലേക്കു മാറ്റി

മഫ്തി വേഷത്തിലെത്തിയപ്പോൾ പൊലീസ് സ്റ്റേഷനിലേക്കു കടത്തിവിടാതെ തടഞ്ഞ പൊലീസുകാരിക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചത് സേനയിൽ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ കയറിപ്പോകാൻ ശ്രമിച്ചപ്പോഴായിരുന്നു പാറാവിലുണ്ടായിരുന്ന വനിതാ പൊലീസ് തടഞ്ഞത്.

Also Read-'സമസ്തയെ ആരും നിയന്ത്രിക്കാന്‍ വരേണ്ട'; നിലപാട് പ്രഖ്യാപിച്ച് ജിഫ്രി തങ്ങള്‍; മായിന്‍ ഹാജിക്കെതിരെ അന്വേഷണം

advertisement

അടുത്തിടെ ചുമതലയേറ്റെടുത്ത ഉദ്യോഗസ്ഥ യൂണിഫോമിലല്ലാത്തതിനാലും മാസ്‌ക് ധരിച്ചതിനാലും തിരിച്ചറിയാനുള്ള സാധ്യത കുറവായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സ്റ്റേഷനകത്തേക്ക് ആളുകളെ കയറ്റുന്നതിലും നിയന്ത്രണമുണ്ട്. ഇതെല്ലാം കണക്കാക്കുമ്പോള്‍ വനിതാ പോലീസുകാരിക്ക് സംഭവിച്ച അബദ്ധം മാപ്പാക്കാമായിരുന്നു എന്നാണ് പോലീസുകാർ ചൂണ്ടിക്കാട്ടുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഫ്തിയിലെത്തിയപ്പോൾ തടഞ്ഞ പൊലീസുകാരിക്ക് സ്ഥലം മാറ്റം; വിശദീകരണവുമായി ഡിസിപി ഐശ്വര്യ ഡോങ്റെ
Open in App
Home
Video
Impact Shorts
Web Stories