News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 13, 2021, 5:50 PM IST
Aiswarya DCP Kochi
കൊച്ചി: പുതിയതായി ചുമതലയേറ്റ ഡിസിപി മഫ്തിയിലെത്തിയപ്പോൾ ആളറിയാതെ തടഞ്ഞ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസിന് ട്രാഫിക്കിലേക്ക് സ്ഥാനചലനം. എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഡിസിപി ഐശ്വര്യ ഡോങ്റെയാണ് വനിതാ പൊലീസിനെതിരെ നടപടി സ്വീകരിച്ചത്.
അതേസമയം നടപടി വിവാദമായതോടെ ന്യായീകരണവുമായി ഡിസിപി രംഗത്തെത്തി. 'ഏറെ ജാഗ്രത വേണ്ട ഡ്യൂട്ടിയാണ് പാറാവുകാരുടേത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ശ്രദ്ധാലുവായിരുന്നില്ല. മഫ്ത്തിയിലായിരുന്നെങ്കിലും മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവ് കാട്ടി'- ഐശ്വര്യ ഡോങ്റെ പറഞ്ഞു.
ഡ്യൂട്ടിയിൽ ജാഗ്രതക്കുറവ് ഉണ്ടായതോടെയാണ് ട്രാഫിക്കിലേക്ക് മാറ്റിയതെന്നും ഐശ്വര്യ ഡോങ്റെ മാധ്യമങ്ങളോട് പറഞ്ഞു. ട്രാഫിക്കിൽ ആ ഉദ്യോഗസ്ഥ നന്നായി ജോലി ചെയ്യുന്നുണ്ടെന്നും അഭിനന്ദനാർഹമായ രീതിയിലാണ് അവരുടെ ഇടപെടലെന്നും ഐശ്വര്യ ഡോങ്റെ പറഞ്ഞു.
Also Read-
ശനിയാഴ്ച സർക്കാർ ഓഫീസുകൾക്ക് പ്രവർത്തി ദിവസമാക്കി; ജനുവരി 16 മുതൽ പ്രാബല്യത്തിൽ
കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക വേഷത്തിലല്ലാതെ എത്തിയ ഐശ്വര്യ സ്റ്റേഷന് അകത്തേക്ക് കടക്കാൻ ഒരുങ്ങിയപ്പോൾ പാറാവ് ഡ്യുട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ തടഞ്ഞുനിർത്തിയത്. പുതിയതായി ചുമതലയേറ്റ ഡിസിപിയുടെ മുഖപരിചയം ഇല്ലാത്തതിനാലും യൂണിഫോമിൽ അല്ലാത്തതിനാലുമാണ് തടഞ്ഞതെന്ന് പാറാവ് ഡ്യുട്ടിയിലുണ്ടായുന്ന വനിതാ പൊലീസ് വിശദീകരിച്ചെങ്കിലും, അത് ചെവിക്കൊള്ളാൻ ഡിസിപി തയ്യാറായില്ല. ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് ശ്രദ്ധിക്കണമെന്നായിരുന്നു ഡിസിപിയുടെ നിലപാട്. രണ്ടു ദിവസത്തേക്കാണ് ശിക്ഷണ നടപടിയുടെ ഭാഗമായി വനിതാ പൊലീസിനെ ട്രാഫിക്കിലേക്കു മാറ്റിയത്.
Published by:
Anuraj GR
First published:
January 13, 2021, 5:50 PM IST