ഫിന്‍ലൻഡ് വിദ്യാഭ്യാസ മാതൃക പഠിക്കാന്‍ കേരള സംഘം സന്ദർശിച്ചതിന്റെ തുടർച്ചയായാണ് ഫിൻലൻഡ് സംഘം കേരളത്തിലെത്തിയത്. സംസ്ഥാന സ്കൂൾ കായികോത്സവത്തിന്‌റെ വേദിയിലാണ് സംഘം ആദ്യമെത്തിയത്. വ്യാഴാഴ്ച വരെ സംഘം കേരളത്തിൽ തുടരും.
എട്ടിന് മുഖ്യമന്ത്രി പിണറായി വിജയനുമായി സംഘം കൂടിക്കാഴ്ച നടത്തും. പ്രൈമറി വിദ്യാഭ്യാസം. ഗണിത-ശാസ്ത്ര പഠനരീതികൾ. അധ്യാപക പരിശീലനം, മൂല്യനിർണയ രീതികൾ, ഗവേഷണ-സഹകരണ സാധ്യതകൾ തുടങ്ങിയ മേഖലകളിൽ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജൻസികളുമായി സംഘം കൂടിക്കാഴ്ച നടത്തും.
advertisement
Also Read-ലിംഗസമത്വ ക്യാമ്പയിൻ പ്രതിജ്ഞ പിൻവലിച്ചു എന്ന വാർത്ത ശരിയല്ലെന്ന് കുടുംബശ്രീ
കേന്ദ്രൃസംസ്ഥാന പദ്ധതിയായ സമഗ്ര ശിക്ഷ കേരളത്തിന്റെ(എസ്എസ്കെ) സംസ്ഥാന ഓഫീസും സന്ദർശിക്കും. സംസ്ഥാന ആസൂത്രണ ബോർഡിലും സംഘമെത്തും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 05, 2022 10:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി ശിവൻകുട്ടിയുടെ സന്ദർശനത്തിനു പിന്നാലെ കേരളത്തിലെ വിദ്യാഭ്യാസമാതൃക പഠിക്കാൻ ഫിൻലൻഡ് സംഘമെത്തി