രോഗബാധയുള്ള ആരെങ്കിലും ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുത്താൽ എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം ഉണ്ടാകും. ഇത് ഗുരുതര പ്രതിസന്ധി ഉണ്ടാക്കും എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ വിവിധ തന്ത്രി കൂട്ടായ്മകൾക്ക് വിശ്വാസികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ വ്യത്യസ്ത നിലപാടാണുള്ളത്. തങ്ങളുടെ നിലപാട് അറിയിച്ചുകൊണ്ട് ഇവർ ദേവസ്വംബോർഡിന് നേരത്തെ കത്ത് നൽകിയിട്ടുണ്ട്. വിശ്വാസികളെ പ്രവേശിക്കുന്നതിെന തന്ത്രിസമാജം എതിർക്കുകയാണ്. എന്നാൽ തന്ത്രി മണ്ഡലം നിയന്ത്രണങ്ങളോടെ വിശ്വാസികളെ പ്രവേശിപ്പിക്കാം എന്ന നിലപാടിലാണ്.
TRENDING:WHO on face Masks | എന്തുതരം മാസ്ക്ക് ധരിക്കണം? എപ്പോൾ, എങ്ങനെ ധരിക്കണം? ലോകാരോഗ്യസംഘടനയുടെ പുതിയ നിർദേശം ഇതാ [NEWS]കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം 'കാണാതായി': ഹോസ്പിറ്റൽ ജീവനക്കാർക്കെതിരെ കേസ് [NEWS]Parle-G | ലോക്ക്ഡൗണിൽ റെക്കോർഡ് വിൽപ്പന; നേട്ടം കൊയ്ത് പാർലെ ജി ബിസ്കറ്റ് [NEWS]
advertisement
രോഗവ്യാപനത്തിന് പശ്ചാത്തലത്തിൽ വിശ്വാസികളെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് എതിരെ നേരത്തെ ബിജെപിയും സംഘപരിവാർ സംഘടനകളും രംഗത്ത് വന്നിരുന്നു. ദേവസ്വം ബോർഡിൻറെ സാമ്പത്തിക താൽപര്യമാണ് സർക്കാർ നടപ്പിലാക്കുന്നത് എന്നതായിരുന്നു ആരോപണം. ശബരിമലയിൽ വിശ്വാസികളെ പ്രവേശിപ്പിക്കുന്ന അതിന് എതിരെ തന്ത്രി കുടുംബവും നിലപാട് സ്വീകരിച്ചതോടെ വിഷയം കൂടുതൽ സങ്കീർണമാകും. എന്നാൽ തന്ത്രിയുടെ കത്ത് തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്ന നിലപാടിലാണ് ദേവസ്വം ബോർഡ്. കത്ത് ലഭിച്ചാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ വാസു പറഞ്ഞു.