TRENDING:

ഡയൽ 112; അടിയന്തര സഹായത്തിന് ഇനി ഒറ്റ നമ്പർ

Last Updated:

112 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ എന്ത് അടിയന്തര സഹായവും ലഭിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വിവിധ അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി വ്യത്യസ്ത ഫോൺ നമ്പറുകൾക്ക് പുറകെ ഇനി പോകേണ്ടതില്ല. എന്ത് സാഹചര്യമായാലും ഇനി ഒറ്റ നമ്പറിൽ വിളിച്ചാൽ മതിയാകും. 112 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ എന്ത് അടിയന്തര സഹായവും ലഭിക്കും.
advertisement

also read: കൽക്കിയുടെ മോഷണ പതിപ്പ് സോഷ്യൽ മീഡിയയിൽ; നടപടിക്കൊരുങ്ങി നിർമ്മാതാവ്

പൊതുജനങ്ങൾക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ ആരംഭിച്ച എമർജൻസി റെസ്പോണ്‍സ് സപ്പോർട്ട് സിസ്റ്റം ഇന്നു മുതല്‍ നിലവിൽ വരും. അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി രാജ്യവ്യാപകമായി ഒറ്റ നമ്പർ ഏർപ്പെടുത്തുന്നതിൻറെ ഭാഗമായിട്ടാണ് സംസ്ഥാനത്തും ഈ സംവിധാനം നിലവിൽ വരുന്നത്.

112 എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും കമാൻഡ് സെൻററിൻറെ സേവനം ഉപയോഗിക്കാം. ഈ ആപ്പിലെ പാനിക് ബട്ടണിൽ അമർത്തിയാൽ പൊലീസ് ആസ്ഥാനത്തെ സെന്ററിൽ സന്ദേശം ലഭിക്കും. അവിടെ നിന്ന് ഈ നമ്പറിലേക്ക് തിരികെ വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.

advertisement

വിവിധ സഹായങ്ങൾക്കായി വ്യത്യസ്ത നമ്പറുകളാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. എന്നാൽ ഇനി മുതൽ എന്ത് സഹായത്തിനും 112 വിളിച്ചാൽ മതിയാകും. വഴുതക്കാട് പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് സെന്ററാണ് 112 ന്റെ കൺട്രോൾ റൂം.

സിഡാക് ആണ് പദ്ധതിയുടെ നോഡൽ ഏജൻസി. 6.18 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡയൽ 112; അടിയന്തര സഹായത്തിന് ഇനി ഒറ്റ നമ്പർ