കൽക്കി മോഷ്ടിച്ച് സോഷ്യൽ മീഡിയയിൽ; നടപടിക്കൊരുങ്ങി നിർമ്മാതാവ്
Last Updated:
Pirated copy of Kalki movie on Telegram | മോഷണ പതിപ്പ് സോഷ്യൽ മീഡിയ ചാറ്റ് മെസ്സഞ്ചർ ആയ ടെലിഗ്രാമിൽ
ടൊവിനോ തോമസ് ചിത്രം കൽക്കിയുടെ മോഷണ പതിപ്പ് സോഷ്യൽ മീഡിയ ചാറ്റ് മെസ്സഞ്ചർ ആയ ടെലിഗ്രാമിൽ. നിർമ്മാതാവ് പ്രശോഭ് കൃഷ്ണ തന്നെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവരെ കയ്യോടെ പിടികൂടുകയായിരുന്നു. ഇതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് അണിയറക്കാർ.
ഓഗസ്റ്റ് 8ന് തിയേറ്ററിലെത്തിയ ടൊവിനോ തോമസ് നായകനായ പോലീസ് ചിത്രമാണ് കൽക്കി. സോഷ്യൽ മീഡിയ വഴി പ്രചരിച്ച മെസേജുകൾ വഴിയാണ് മോഷണ കോപ്പി പ്രചരിപ്പിക്കുന്നവർ കണ്ടെത്തിയത്. ഒരു മെസേജിൽ ഹിന്ദുക്കളെയും, ഹൈന്ദവ സംഘടനകളെയും അപമാനിക്കാനുള്ള ശ്രമം എന്ന് ചിത്രത്തെപ്പറ്റി പരാമർശിച്ചിരുന്നു. രണ്ടാമത്തേതിലാണ് മോഷണ പതിപ്പിലേക്ക് നയിക്കുന്ന ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
"ആദ്യത്തേത് കാര്യമാക്കുന്നില്ല ... പക്ഷേ രണ്ടാമത്തേത് അതിന് താഴെ വന്ന കമന്റ് ആണ് ... ക്രിമിനൽ കുറ്റം തന്നെയാണ് .. കേരളം ഒറ്റക്കെട്ടായി പൊരുതുന്ന ഈ സമയത്ത് പോലും സ്വന്തം സിനിമകളെ മാറ്റിവച്ച് ഇറങ്ങിയ ഒരു ഇൻഡസ്ട്രിയാണ് ... തകർക്കാൻ നോക്കരുത്.." ഈ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടിനൊപ്പം നിർമ്മാതാവ് കുറിക്കുന്നു.
advertisement
കേരള പോലീസ്, സൈബർഡോം എന്നിവയെക്കൂടി ടാഗ് ചെയ്തിട്ടുണ്ട് ഈ പോസ്റ്റിൽ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 15, 2019 10:23 AM IST









