അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരളസദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും ബസില്‍ പോകുമ്പോഴാണ് റോഡരികില്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചെത്തിയത്. കരിങ്കൊടി പിടിച്ചുവാങ്ങിയ പോലീസ് ഇവരെ മാറ്റിയിരുന്നു. പിന്നാലെ കാറിലെത്തിയ ഗണ്‍മാനും അംഗരക്ഷകരും വണ്ടിനിര്‍ത്തി, ലാത്തികൊണ്ട് വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു.
കൊല്ലം ചക്കുവള്ളിയിൽ നവകേരളസദസ് കശുവണ്ടി ഫാക്ടറി മൈതാനത്ത്
ഇടുക്കിയില്‍ പത്ര ഫോട്ടോഗ്രാഫറെ മുഖ്യമന്ത്രിയുടെ അംഗരക്ഷകന്‍ കഴുത്തിന് പിടിച്ച് തള്ളിയ സംഭവത്തിലും മുഖ്യമന്ത്രി വിശദീകരണം നല്‍കി. സാധാരണ അന്തരീക്ഷത്തില്‍ നിന്ന് മാറി തള്ളിക്കൊണ്ട് വന്നയാളെ അംഗരക്ഷകന്‍ മാറ്റുന്നത് താന്‍ കണ്ടിട്ടുണ്ട്. സാധാരണ ക്യാമറമാന്‍വരുന്നത് പോലെയല്ല അയാള്‍ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
മാധ്യമങ്ങൾ നാടിന് വേണ്ടി നിൽക്കുന്നവരാണെന്ന് പറയുമെങ്കിലും അത് ചെയ്യില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കണ്ണടച്ച് ഇരുട്ടാക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. കേന്ദ്രസർക്കാറിന്റെ അവഗണന സംബന്ധിച്ച് മാധ്യമങ്ങൾ നിശബ്ദത പാലിക്കുകയാണ്. നിഷേധാത്മക സമീപനമാണ് മാധ്യമങ്ങൾ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
