TRENDING:

ലിറ്ററിന് ഏഴു രൂപ കുറവ്; കർണാടക സർവീസ് നടത്തുന്ന ബസുകൾ അവിടെ നിന്ന് ഡീസൽ അടിക്കാൻ KSRTC

Last Updated:

കേരളത്തിൽ 95.66 രൂപയാണ് ഡീസലിന്റെ വില. കർണാകയിലേക്കെത്തുമ്പോൾ 87.36 രൂപയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഡീസല്‍ ലിറ്ററിന് ഏഴു രൂപ കേരളത്തിനേക്കാള്‍ കുറവായതിനാൽ കർണാടകയിലേക്ക് സർവീസ് നടത്തുന്ന ബസുകൾ അവിടെ നിന്ന് ഡീസലടിക്കാൻ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകരൻ നിർദേശം നല്‍കി. കേരളത്തിൽ 95.66 രൂപയാണ് ഡീസലിന്റെ വില. കർണാകയിലേക്കെത്തുമ്പോൾ 87.36 രൂപയാണ്.
advertisement

കർണാടകയിൽ നിന്ന് ഇന്ധനം വാങ്ങാൻ പ്രത്യേക ഫ്യൂവൽ‌ കാർഡും കെഎസ്ആർ‌ടിസി നല്‍കിയിട്ടുണ്ട്. ഓയിൽ കമ്പനികൾ നൽകുന്ന ഈ കാർഡ് ഉപയോഗിച്ച് പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാൻ കഴിയും. നേരത്തെ കർണാടകയിലേക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാണ് ഡീസലടിച്ചിരുന്നത്.

Also Read-‘കേരളം മികച്ച സാമ്പത്തിക വളർച്ച നേടി’; ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം

കർണാടകയിൽ നിന്ന് ഇന്ധനം ഉപയോഗിക്കാൻ തുടങ്ങിയതോടെ 17 ബസുകളിൽ ഡീസൽ ഇനത്തിൽ നിന്ന് 3.15ലക്ഷം രൂപ മാസം കെഎസ്ആർടിസിക്ക് ലാഭിക്കാനായി. മാനന്തവാടി വഴി കർ‌ണാടകയിലേക്ക് പോകുന്ന 15 സ്വിഫ്റ്റ് ബസുകളും ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന രണ്ടു ബസുകളുമാണ് കർണാടകയിലേക്ക് കയറുന്നത്.

advertisement

Also Read-പഴകിയ ഇറച്ചി വിറ്റ 49 ഹോട്ടലുകളുടെ പേര് പുറത്തുവിട്ടു; കളമശേരി നഗരസഭയ്ക്കെതിരെ വക്കീല്‍ നോട്ടീസയച്ച്  ഹോട്ടൽ & റസ്‍റ്ററന്‍റ് അസോസിയേഷന്‍

ദിവസവും 1500 ലിറ്റർ ഡീസലാണ് കെഎസ്ആർടിസിയുടെ ഈ സർവീസുകൾ കർണാടകയില്‍ നിന്ന് അടിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലിറ്ററിന് ഏഴു രൂപ കുറവ്; കർണാടക സർവീസ് നടത്തുന്ന ബസുകൾ അവിടെ നിന്ന് ഡീസൽ അടിക്കാൻ KSRTC
Open in App
Home
Video
Impact Shorts
Web Stories