പഴകിയ ഇറച്ചി വിറ്റ 49 ഹോട്ടലുകളുടെ പേര് പുറത്തുവിട്ടു; കളമശേരി നഗരസഭയ്ക്കെതിരെ വക്കീല്‍ നോട്ടീസയച്ച് ഹോട്ടൽ & റസ്‍റ്ററന്‍റ് അസോസിയേഷന്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഇറച്ചി പിടികൂടിയ 49 ഹോട്ടലുകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട നഗരസഭയുടെ നടപടി അനാവശ്യമെന്നാണ് അസോസിയേഷന്‍ കുറ്റപ്പെടുത്തി
കൊച്ചി കളമശ്ശേരിയില്‍ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ നഗരസഭയ്ക്ക് എതിരെ നിയമ നടപടിയുമായി ഹോട്ടൽ ആൻ്റ് റസ്‍റ്ററന്‍റ് അസോസിയേഷൻ. ഇറച്ചി പിടികൂടിയ 49 ഹോട്ടലുകളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട നഗരസഭയുടെ നടപടി അനാവശ്യമെന്നാണ് അസോസിയേഷന്‍ കുറ്റപ്പെടുത്തി നഗരസഭയുടെ നടപടി ഹോട്ടൽ ടൂറിസത്തെ ബാധിക്കും. സംഭവത്തെ നിയമപരമായി നേരിടുമെന്നും അസോസിയേഷൻ വിശദീകരിച്ചു.
കളമശ്ശേരിയില്‍ പോലീസും നഗരസഭാവിഭാഗവും നടത്തിയ സംയുക്ത പരിശോധനയില്‍ നിരവധി കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഈ ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങൾ കളമശ്ശേരി നഗരസഭ ആദ്യം കൈമാറിയിരുന്നില്ല. പിന്നാലെ പ്രതിപക്ഷത്തിന്‍റെയും ഡിവൈഎഫ്ഐയുടേയും പ്രതിഷേധത്തിന് പിന്നാലെ ഈ ബില്ലുകളിലെ ഹോട്ടലുകളുടെ പേര് വിവരങ്ങൾ നഗരസഭ പുറത്തുവിടുകയായിരുന്നു. 49 ഹോട്ടലുകളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും അടക്കം പട്ടികയിലുണ്ടെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
January 22, 2023 8:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പഴകിയ ഇറച്ചി വിറ്റ 49 ഹോട്ടലുകളുടെ പേര് പുറത്തുവിട്ടു; കളമശേരി നഗരസഭയ്ക്കെതിരെ വക്കീല്‍ നോട്ടീസയച്ച് ഹോട്ടൽ & റസ്‍റ്ററന്‍റ് അസോസിയേഷന്‍