എന്നാൽ, 2017ൽ 28,500 രൂപയായി വർദ്ധിപ്പിച്ചു. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം 50 ശതമാനവും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ 25 ശതമാനവും വീതമാണ് ഫണ്ട് അനുവദിക്കുന്നത്. പഞ്ചായത്തിലെ ഐ സി ഡി എസ് സൂപ്പർവൈസറാണ് തുക കൈമാറാനുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടത്. എന്നാൽ, പല പഞ്ചായത്തുകളിലും ഐ സി ഡി എസ് ഉദ്യോഗസ്ഥന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.
ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് സ്ഫോടനം; രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്ക്
advertisement
കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ ഒന്നര വർഷമായി സ്പെഷ്യൽ സ്കൂളുകൾ അടഞ്ഞു കിടക്കുകയാണ്. അതിനാൽ, സ്കോളർഷിപ്പിന്റെ കാര്യത്തിൽ കഴിഞ്ഞ വർഷം അനിശ്ചിതത്വം ഉണ്ടായിരുന്നു. എന്നാൽ, ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധി കാരണം മുഴുവൻ സ്കോളർഷിപ്പ് തുകയും അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
'ധർമജനെ നേരിട്ടു വിളിച്ചു; കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പല കാര്യങ്ങളിലും വസ്തുതയുണ്ട്' - കെ സുധാകരൻ
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് പ്രത്യേക സാമ്പത്തിക സഹായമായി കണക്കാക്കി അനുവദിക്കണമെന്ന് ജനുവരിയിൽ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും പല വിദ്യാർഥികൾക്കും സ്കോളർഷിപ്പ് തുക ലഭിച്ചിട്ടില്ല. സ്കോളർഷിപ്പ് ലഭിച്ചവർക്ക് ആകട്ടെ ചെറിയ തുക മാത്രമാണ് ലഭ്യമായത്. തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്നാണ് ആക്ഷേപം.
Mayawati | ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ BSP തനിച്ച് മത്സരിക്കും
ഭിന്നശേഷിക്കാരനായ കുട്ടിയുടെ അച്ഛനും മേനംകുളം സ്വദേശിയുമായ സ്റ്റീഫൻ കഠിനംകുളം പഞ്ചായത്തിനെ ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിൽ ഒരു മറുപടിയാണ് ലഭിച്ചത്. കോവിഡ് സാഹചര്യമായതിനാൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഫണ്ട് മറ്റ് പല ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടി വന്നുവെന്നാണ് പഞ്ചായത്ത് അധികൃതർ നൽകിയ മറുപടി.
കോവിഡ് കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടതിനാൽ പല രക്ഷിതാക്കൾക്കും ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യമാണ്. ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുന്ന കുടുംബങ്ങളെയാണ് സ്കോളർഷിപ്പ് തുകയുടെ അഭാവം ഗുരുതരമായി ബാധിക്കുന്നത്.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഫണ്ട് ഒരുകാരണവശാലും വക മാറ്റാൻ പാടില്ലെന്ന സർക്കാരിന്റെ കർശന നിർദ്ദേശമാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇത് സംബന്ധിച്ച് കൃത്യമായ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.