നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് സ്ഫോടനം; രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്ക്

  ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് സ്ഫോടനം; രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്ക്

  സ്ഫോടനത്തിൽ ജീവഹാനിയോ യന്ത്രങ്ങൾക്ക് തകരാറോ പറ്റിയിട്ടില്ലെന്നാണ് ഡിഫൻസ് പി ആർ ഒ ലഫ്റ്റനന്റ് കേണൽ ദേവേന്ദ്ര ആനന്ദ് പറയുന്നത്.

  Explosion heard inside Jammu airport's technical area

  Explosion heard inside Jammu airport's technical area

  • News18
  • Last Updated :
  • Share this:
   ജമ്മു: ജമ്മു വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ വൻ സ്ഫോടനം. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു വിമാനത്താവളത്തിൽ സ്ഫോടനം ഉണ്ടായത്. ഡ്രോൺ ഉപയോഗിച്ചായിരുന്നു സ്ഫോടനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തില ടെക്നിക്കൽ ഏരിയയിൽ വൻ ശബ്ദത്തോടെ ആയിരുന്നു സ്ഫോടനം ഉണ്ടായത്.

   സ്ഫോടനത്തിൽ രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അഞ്ചു മിനിറ്റിന്റെ ഇടവേളയിൽ രണ്ട് തവണയായാണ് സ്ഫോടനമുണ്ടായത്. സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം.

   Jammu and Kashmir: Explosion heard inside Jammu airport's technical area; forensic team reaches the spot   അതേസമയം, ജമ്മു വിമാനത്താവളത്തിൽ സാധാരണ വിമാനങ്ങളും ഇറങ്ങാറുണ്ട്. ജമ്മു വിമാനത്താവളത്തിൽ റൺവേയും എയർ ട്രാഫിക് കൺട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. സ്ഫോടനത്തെ തുടർന്ന് ജമ്മുവിൽ ജാഗ്രത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

   'ധർമജനെ നേരിട്ടു വിളിച്ചു; കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പല കാര്യങ്ങളിലും വസ്തുതയുണ്ട്' - കെ സുധാകരൻ

   എന്നാൽ, സ്ഫോടനത്തിൽ ജീവഹാനിയോ യന്ത്രങ്ങൾക്ക് തകരാറോ പറ്റിയിട്ടില്ലെന്നാണ് ഡിഫൻസ് പി ആർ ഒ ലഫ്റ്റനന്റ് കേണൽ ദേവേന്ദ്ര ആനന്ദ് പറയുന്നത്.

   Two low-intensity explosions were reported early Sunday morning in the technical area of Jammu Air Force Station. One caused minor damage to the roof of a building while the other exploded in an open area. There was no damage to any equipment. Probe on: Indian Air Force pic.twitter.com/gHBEMhCt7j   അതേസമയം, സ്ഫോടന ശബ്ദം കേട്ടത് പുലർച്ചെ 1.42നാണെന്നാണ് റിപ്പോർട്ടുകൾ. ഒരു കിലോമീറ്റർ അപ്പുറത്തേക്ക് വരെ ശബ്ദം കേൾക്കാവുന്ന തരത്തിലുള്ളത് ആയിരുന്നു സ്ഫോടനം. സ്ഫോടനം നടന്നതിനു തൊട്ടു പിന്നാലെ പൊലീസും ഫോറൻസിക് വിദഗ്ദരും ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി.
   Published by:Joys Joy
   First published:
   )}