TRENDING:

സിപിഎം എംഎല്‍എ കെ. ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമം

Last Updated:

ഭീകരാക്രമണക്കേസ് പ്രതി എംഎൽഎയുടെ പേരിൽ സിം കാർഡ് എടുത്തുവെന്ന് വിശ്വസിപ്പിച്ച് രണ്ടു മണിക്കൂറോളം തടഞ്ഞുവെച്ചതായാണ് പരാതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരിയെ 'ഡിജിറ്റൽ അറസ്റ്റ്' ചെയ്യാൻ ശ്രമം. ഭീകരാക്രമണക്കേസ് പ്രതി എംഎൽഎയുടെ പേരിൽ സിം കാർഡ് എടുത്തുവെന്ന് വിശ്വസിപ്പിച്ച് രണ്ടു മണിക്കൂറോളം തടഞ്ഞുവെച്ചതായാണ് പരാതി. സംഭവത്തിൽ എംഎൽഎ കുഴൽമന്ദം പോലീസിന് പരാതി നൽകി.
News18
News18
advertisement

കഴിഞ്ഞ ദിവസം രാവിലെയാണ് മുംബൈയിൽ നിന്നെന്ന വ്യാജേന എംഎൽഎയ്ക്ക് ഫോൺ കോൾ ലഭിച്ചത്. പഹൽഗാം ഭീകരാക്രമണക്കേസിലെ പ്രതി ഉപയോഗിക്കുന്ന സിം കാർഡ് എംഎൽഎയുടെ പേരിൽ എടുത്തതാണെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് വിളിക്കുന്നതെന്നുമാണ് തട്ടിപ്പുകാർ പറഞ്ഞത്. തുടർന്ന് പോലീസ് വേഷം ധരിച്ചവർ വീഡിയോ കോളിലെത്തി സംസാരിച്ചു. കേസ് അതീവ ഗുരുതരമാണെന്നും ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും പറഞ്ഞ് അവർ ഭീഷണിപ്പെടുത്തുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രണ്ടു മണിക്കൂറോളം വീഡിയോ കോൾ നീണ്ടു. ഒരു ഘട്ടത്തിൽ തന്നെ ഡിജിറ്റൽ അറസ്റ്റിലേക്ക് നീങ്ങുകയാണെന്ന സൂചന ലഭിച്ചതോടെയാണ് എംഎൽഎയ്ക്ക് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിപിഎം എംഎല്‍എ കെ. ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമം
Open in App
Home
Video
Impact Shorts
Web Stories