TRENDING:

സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ LDF സ്ഥാനാർഥിയായേക്കും

Last Updated:

സിറ്റിങ് എം എല്‍ എ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോര്‍ത്തില്‍ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയായേക്കും. സിറ്റിങ് എം എല്‍ എ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. മത്സരിക്കാന്‍ തയ്യാറാണെന്ന് രഞ്ജിത് സി പി എം നേതൃത്വത്തെ അറിയിച്ചു.
advertisement

പ്രദീപ് കുമാറടക്കം കോഴിക്കോട് ജില്ലയിലെ സി പി എമ്മിന്റെ നാല് സിറ്റിങ് എം എല്‍ എമാരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ല. ഇതുസംബന്ധിച്ച് സി പി എം ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായെന്നാണ് വിവരം. പാര്‍ട്ടിക്ക് പുറത്തുള്ള പൊതുസമ്മതരെ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് രഞ്ജിത്തിന്റെ പേര് സി പി എം പരിഗണിച്ചത്. ഇടതുപക്ഷ സഹയാത്രികന്‍ കൂടിയാണ് രഞ്ജിത്.

Also Read- സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്19 സ്ഥികരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 4.21

advertisement

നേരത്തെ മത്സരിക്കണമെന്നാവശ്യപ്പെട്ട് സി പി എം നേതാക്കള്‍ രഞ്ജിത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ച്ചയായി സി പി എമ്മിന് ഒപ്പം നില്‍ക്കുന്ന് മണ്ഡലമാണ് കോഴിക്കോട് നോര്‍ത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 28,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രദീപ് കുമാറിന്റെ വിജയം.

കെ എസ് യു അധ്യക്ഷന്‍ അഭിജിത്തിനെയാണ് യു ഡി എഫ് കോഴിക്കോട് നോര്‍ത്തില്‍ പരിഗണിക്കുന്നത്. ബി ജെ പിക്കായി എം ടി രമേശ് മത്സരത്തിനിറങ്ങുമെന്നും സൂചനയുണ്ട്.

Also Read- എ.സമ്പത്ത് ഒഴിയുന്നു;  സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെച്ചു

advertisement

വിനോദനികുതിയിൽ അടക്കം ഇളവുകൾ പ്രഖ്യാപിച്ച് ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം പകർന്നതോടെ സംസ്ഥാന സർക്കാരിനെ ‌വാനോളം വാഴ്ത്തി രഞ്ജിത്ത് അടക്കമുള്ളവർ നേരത്തെ രംഗത്തെത്തിയിരുന്നു. കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നാണ് അന്ന് രഞ്ജിത്ത് കുറിച്ചത്.  ഈ കോവിഡ് കാലത്ത് തിയേറ്ററുകൾ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് സിനിമാ പ്രവർത്തകർക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങൾ അവർ അഭ്യർത്ഥിച്ചെന്നും അത് മുഖ്യമന്ത്രി ചെവിക്കൊണ്ടെന്നും അത് സിനിമാലോകത്തിന് മൊത്തത്തിൽ ഒരുണർവ് പകർന്നിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. എൽ ഡി എഫിനൊപ്പം എന്നു തന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നതെന്നും രഞ്ജിത്ത് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'വീണ്ടും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ് കാലത്ത് തിയേറ്ററുകൾ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പ് സിനിമാപ്രവർത്തകർക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങൾ അവർ അഭ്യർഥിച്ചു. അത് മുഖ്യമന്ത്രി ചെവിക്കൊണ്ടു. അത് സിനിമാലോകത്തിന് മൊത്തത്തിൽ ഒരുണർവ് പകർന്നിട്ടുണ്ട്. എല്ലാത്തിനും നന്ദി. സിനിമാലോകം ഒന്നടങ്കം മുഖ്യമന്ത്രിയോട് അറിയിക്കുന്നു. കൂട്ടത്തിൽ ഞാനും. ഓരോ തൊഴിൽമേഖലയിലെയും അടിസ്ഥാനപ്രശ്നങ്ങളെ തിരിച്ചറിയാൻ പ്രിയപ്പെട്ട മുഖ്യമന്ത്രി കാണിച്ചിട്ടുള്ള ആർജവം, അതേപോലെതന്നെ ഒട്ടും താമസമില്ലാതെ, കാലവിളംബമില്ലാതെ ഒരു തീരുമാനം പ്രഖ്യാപിക്കാൻ കഴിയുന്ന ആ ഒരു മനോദൃഢതയ്ക്ക് സിനിമാലോകം മുഴുവൻ നന്ദിപറയുകയാണ്. ഞങ്ങളുണ്ടാകും, അങ്ങേക്കൊപ്പം - എൽ.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നത്. ലാൽസലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി...' - സോഷ്യൽ മീഡിയയിൽ രഞ്ജിത്ത് കുറിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ LDF സ്ഥാനാർഥിയായേക്കും
Open in App
Home
Video
Impact Shorts
Web Stories