തൊഴിലാളികൾക്കിടയിൽ വിവേചനം ഉണ്ടാക്കാൻ ഉടമ ശ്രമിക്കുന്നു എന്നതായിരുന്നു ബസ് ഉടമക്കെതിരായ ആരോപണം. ഇത് ഒഴിവാക്കാൻ തൊഴിലാളികൾക്ക് ബസുകളിൽ മാറിമാറി ജോലി നൽകാമെന്ന് ഇന്നലെ തന്നെ ഉടമ ഉറപ്പ് നൽകിയിരുന്നു. ഇതാണ് ഇന്ന് നടന്ന മൂന്നാംഘട്ട ചർച്ചയിൽ അംഗീകരിക്കപ്പെട്ടത്.
advertisement
നാടകീയ ചർച്ചകൾക്കൊടുവിലാണ് സമരം തീർന്നത്. ഉടമ രാജ്മോഹനെ മർദ്ദിച്ച സിപിഎം നേതാവ് അജയ് കെ ആർ രാവിലെ ചർച്ചയ്ക്ക് എത്തിയത് വിവാദമായി. ഇതോടെ ഉടമ ചർച്ച ബഹിഷ്കരിക്കുകയായിരുന്നു.
തുടർന്ന് തൊഴിൽ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് അജയ് കെ ആറിനെ മാറ്റി നിർത്തി ചർച്ച നടത്താൻ നിർദ്ദേശം നൽകുകയായിരുന്നു. സമവായമായ സാഹചര്യത്തിൽ ഇനി ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടാകാൻ പാടില്ല എന്നും യോഗത്തിൽ ധാരണയായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
June 27, 2023 6:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്തെ ബസ് ഉടമയും സിഐടിയുവും തമ്മിലുള്ള തർക്കത്തിന് പരിഹാരം; മുഴുവൻ തൊഴിലാളികൾക്കും റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലി നൽകുമെന്ന് ഉടമ രാജ്മോഹന്‍