'സൈനികനാണ്;ആരെയും പേടിക്കില്ല;മരണം വരെ ഇവിടെ ജീവിക്കും'; മര്‍ദിച്ച CITU നേതാവ് ചര്‍ച്ചയില്‍ പങ്കെടുത്തതിനെതിരെ ബസുടമ
- Published by:Arun krishna
- news18-malayalam
Last Updated:
ഞായറാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ രാജ്മോഹനെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം കെ.ആർ അജയ് മർദിച്ചിരുന്നു.
കോട്ടയം തിരുവാര്‍പ്പില്‍ സിഐടിയു നടത്തുന്ന ബസ് സമരം പരിഹരിക്കാന്‍ നടത്തിയ ചര്‍ച്ചയില്‍ നിന്ന് ബസുടമ രാജ്മോഹന്‍ ഇറങ്ങിപ്പോയി. തന്നെ മര്‍ദിച്ച സിപിഎം നേതാവും യോഗത്തില്‍ പങ്കെടുക്കാനെത്തിയതില്‍ പ്രതിഷേധിച്ചാണ് ബസുടമ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയത്.
കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ രാജ്മോഹനെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം കെ.ആർ അജയ് മർദിച്ചിരുന്നു. കൂലി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സമരം പരിഹരിക്കാന്‍ വിളിച്ച ചർച്ചയിൽ പങ്കെടുക്കാൻ അജയുമെത്തിയിരുന്നു. എന്നാൽ, തന്നെ മർദിച്ച ആൾക്കൊപ്പം ചർച്ചക്കിരിക്കില്ലെന്ന് വ്യക്തമാക്കി ബസുടമ ഇറങ്ങിപ്പോയി. സി.ഐ.ടി.യുവിന്റേത് നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും തന്നെ ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കാനുള്ള ശ്രമം ആണെന്നും രാജ്മോഹൻ പറഞ്ഞു.
advertisement
‘പെരുവഴിയിൽ ആക്രമിച്ച പ്രതിയെയാണ് ചർച്ചയ്ക്ക് കൊണ്ടുവന്ന് മുന്നിലിരുത്തിയിരിക്കുന്നത്. അതും കോടതിയലക്ഷ്യ കേസ് നേരിടുന്ന പ്രതിയെ. ഇതാണ് ഇവിടത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങൾ. ലജ്ജിച്ച് തലതാഴ്ത്തണം. രാജ്യത്തിന് വേണ്ടി സൈനിക സേവക മെഡലും സ്പെഷ്യൽ സർവീസ് മെഡലും വാങ്ങിയ വ്യക്തിയാണ് ഞാൻ. ആ എനിക്ക് പേടിക്കാൻ പറ്റില്ല. മരണംവരെ ഇവിടെ ജീവിക്കും. സാധാരണക്കാർക്കും കർഷകർക്കും എല്ലാവർക്കും വേണ്ടി ഞാൻ പോരാടും’-രാജ് മോഹൻ പറഞ്ഞു.
അതേസമയം ബസുടമയും സിഐടിയുവും തമ്മിൽ ഉണ്ടായ തർക്കം പരിഹരിക്കാൻ വീണ്ടും ചർച്ച ആരംഭിച്ചു .. ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ 3.30ക്ക് ആരംഭിച്ച ചർച്ചയിൽ ഉടമയെ മർദിച്ച CITU നേതാവ് അജയ് കെആറിനെ മാറ്റി നിർത്തും. മന്ത്രി വി ശിവൻ കുട്ടിയുടെ ഓഫിസാണ് അജയ് കെആറിനെ മാറ്റി നിർത്താൻ നിർദേശം നൽകിയത്..ചർച്ചയിൽ ഉടമ രാജ് മോഹനും പങ്കെടുക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
June 27, 2023 4:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സൈനികനാണ്;ആരെയും പേടിക്കില്ല;മരണം വരെ ഇവിടെ ജീവിക്കും'; മര്‍ദിച്ച CITU നേതാവ് ചര്‍ച്ചയില്‍ പങ്കെടുത്തതിനെതിരെ ബസുടമ