TRENDING:

മദ്യം വാങ്ങാൻ റവന്യൂ ഉന്നത ഉദ്യോഗസ്ഥയുടെ ഭർത്താവ് എത്തിയത് ഔദ്യോഗിക വാഹനത്തിൽ; ഭാര്യയ്ക്കും ഭർത്താവിനും കളക്ടറുടെ ശാസന

Last Updated:

സംഭവം മൊബെലില്‍ പകര്‍ത്തിയ നാട്ടുകാര്‍ ചിത്രങ്ങള്‍ നേരെ കളക്ടര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: മദ്യം വാങ്ങാൻ റവന്യൂവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയായ ഭാര്യയുടെ കാറിലെത്തി വെട്ടിലായി ഭർത്താവ്. പാവമണി റോഡിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപമാണ് ഔദ്യോഗിക വാഹനം നിറുത്തിയിട്ട വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കോഴിക്കോട് ജില്ലയിലെ റവന്യൂവകുപ്പ് ഉന്നത ഉദ്യോഗസ്ഥയുടെ ഔദ്യോഗിക വാഹനത്തിൽ ഉണ്ടായിരുന്നത് ഡ്രൈവറും മറ്റൊരാളും.
advertisement

കാറില്‍ നിന്നും ഇറങ്ങിയ ആള്‍ നേരേ പോയത് മദ്യഷോപ്പിലേക്ക്. ഈ സമയം ഔദ്യോഗിക വാഹനം സമീപത്തെ പെട്രോള്‍ പമ്പിലേക്ക് മാറ്റിയിട്ടു. അല്‍പ്പസമയം കഴിഞ്ഞ് മദ്യക്കുപ്പിയുമായി ഇറങ്ങിവന്നയാള്‍ കാത്തുകിടന്ന ഇന്നോവകാറില്‍ മടങ്ങിപ്പോയി.

You may also like:ഇടുക്കി ഡാമിൽ ജലനിരപ്പുയരുന്നു; ആദ്യ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു

സംഭവം മൊബെലില്‍ പകര്‍ത്തിയ നാട്ടുകാര്‍ ചിത്രങ്ങള്‍ നേരെ കളക്ടര്‍ക്ക് അയച്ചു കൊടുത്തു. തുടര്‍ന്ന് കളക്ടര്‍ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി കാര്യങ്ങള്‍ അന്വേഷിച്ചു. തന്റെ ഭര്‍ത്താവാണ് മദ്യ വാങ്ങുവാന്‍ ഔദ്യോഗിക വാഹനം ഉപയോഗിച്ചതെന്നും കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നുമായിരുന്നു ഇവരുടെ വിശദീകരണം.

advertisement

തുടര്‍ന്ന് പ്രോവിഡന്റ് ഫണ്ട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെയും കൂടി വിളിച്ചു വരുത്തി കളക്ടര്‍ ശാസിക്കുകയായിരുന്നു. ഇത്തരം സംഭവം ഇനിയും ആവര്‍ത്തിക്കരുതെന്ന് കളക്ടര്‍ ശക്തമായ താക്കീതും നല്‍കിയാണ് ഇരുവരെയും മടക്കി അയച്ചത്‌.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യം വാങ്ങാൻ റവന്യൂ ഉന്നത ഉദ്യോഗസ്ഥയുടെ ഭർത്താവ് എത്തിയത് ഔദ്യോഗിക വാഹനത്തിൽ; ഭാര്യയ്ക്കും ഭർത്താവിനും കളക്ടറുടെ ശാസന
Open in App
Home
Video
Impact Shorts
Web Stories