ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ആദ്യ ജാഗ്രത നിർദേശം (ബ്ലൂ അലര്‍ട്ട്) പ്രഖ്യാപിച്ചു. സംഭരണയിലെ ജലനിരപ്പ് 2391.04 അടിയിലെത്തിയ സാഹചര്യത്തിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 20 ന് മുമ്പ് ജലനിരപ്പ് 2396.85 അടിയിൽ എത്തിയാൽ ഓറഞ്ച് അലർട്ടും 2397.85 ൽ എത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. ഡാം സുരക്ഷാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സ്ഥിതിഗതികൾ സൂക്ഷ്മമമായി നിരീക്ഷിച്ചു വരികയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അടിയന്തിരഘട്ടങ്ങൾക്കായി കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നുണ്ട്. ഇന്നും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ ശക്തമായത്.ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങി 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.