TRENDING:

'അത് രമയുടെ എക്സ്റേ അല്ല' ഡോക്ടര്‍ സ്ഥിരീകരിച്ചു; പരാതിയുമായി മുന്നോട്ടെന്ന് കെ.കെ രമ

Last Updated:

നിയമസഭാ സംഘര്‍ഷത്തിന് പിന്നാലെ കെ.കെ രമയുടെ കൈ എന്ന പേരില്‍ ഒരു എക്സ്റേയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ തന്‍റേത് എന്ന പേരില്‍ പ്രചരിക്കുന്ന എക്സ്റേയുടെ ചിത്രം വ്യാജമാണെന്ന് വടകര എംഎല്‍എ കെ.കെ രമ. ഡോക്ടര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.  കൈയുടെ ലിഗ്മെന്‍റിന് പരുക്കുണ്ടെന്നും ഒരാഴ്ച കൂടി പ്ലാസ്റ്റര്‍ ഇടണമെന്നും ഡോക്ടര്‍ നിര്‍ദേശം നല്‍കി. തുടർചികിത്സ സംബന്ധിച്ചു തീരുമാനിക്കുന്നതിന് അടുത്തദിവസം തന്നെ എം.ആർ.ഐ സ്കാൻ ചെയ്ത് ഡോക്ടറെ കാണാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് കെ.കെ രമ വ്യക്തമാക്കി.
advertisement

Also Read – വീണ്ടും പ്ലാസ്റ്റർ; ‘നിങ്ങൾക്ക് നിരാശയുണ്ടാക്കുമെങ്കിലും എനിക്കെന്റെ ചികിത്സ തുടരാതിരിക്കാൻ കഴിയില്ലല്ലോ’; കെ.കെ രമ

ആശുപത്രിയില്‍ നിന്ന് പുറത്തുപോയ എക്‌സ് റേ അല്ല സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരായി പ്രചരിപ്പിക്കപ്പെടുന്നതെന്ന് രമ പറഞ്ഞു. സാധാരണയായി എക്‌സ് റേ ഷീറ്റിന്റെ താഴെയാണ് രോഗിയുടെ വിവരങ്ങളുണ്ടാകുക. എന്നാല്‍ പ്രചരിച്ച ചിത്രങ്ങളുല്‍ മുകളിലായിരുന്നു വിവരങ്ങള്‍. പ്രചരിച്ച ചിത്രം വ്യാജമാണെന്ന് ഇതിലൂടെ തിരിച്ചറിയാമെന്ന് ഡോക്ടര്‍ പറഞ്ഞതായും രമ ചൂണ്ടിക്കാട്ടി.

Also Read- ‘രമയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റർ ഇട്ടത്, കളവൊന്നും പറയേണ്ട കാര്യമില്ല’; എം.വി. ഗോവിന്ദൻ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിയമസഭാ സംഘര്‍ഷത്തിനിടെ തനിക്കേറ്റ പരിക്ക് വ്യാജമാണെന്ന്  സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയ സച്ചിന്‍ ദേവ് എം.എല്‍.എ അടക്കമുള്ളവര്‍ക്കെതിരെ ഡി.ജി.പി ഉള്‍പ്പടെയുള്ളവര്‍ക്ക്  പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. പരാതിയുമായി ശക്തമായിത്തന്നെ മുന്നോട്ടുപോകുമെന്നും കെ.കെ. രമ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അത് രമയുടെ എക്സ്റേ അല്ല' ഡോക്ടര്‍ സ്ഥിരീകരിച്ചു; പരാതിയുമായി മുന്നോട്ടെന്ന് കെ.കെ രമ
Open in App
Home
Video
Impact Shorts
Web Stories