തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു സുരേന്ദ്രൻ. അപകടത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് കാർ ഓടിച്ചിരുന്ന ഡോക്ടർ ജോലി ചെയ്യുന്ന ആശുപത്രിയിൽ സുരേന്ദ്രനെ എത്തിക്കുന്നത്. തുടർന്ന് നടന്ന ശസ്ത്രക്രിയയുടെ സംഘത്തിൽ ഡോക്ടറും ഉണ്ടായിരുന്നെന്നാണ് വിവരം. ആശുപത്രിയിലെ അസ്ഥിരോഗവിദഗ്ധൻ ഡോ. സുഹൈൽ ബഷീറിന്റെ കാറാണ് സുരേന്ദ്രനെ ഇടിച്ചത്.
അപകടത്തിൽ സുരേന്ദ്രന്റെ ഇടതുകാലിന് പൊട്ടലുണ്ട്. നെറ്റിയിലും വലിയ മുറിവേറ്റിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. പുതുതലമുറയിൽപ്പെട്ട കറുത്തകാറാണ് തന്നെ ഇടിച്ചതെന്ന് സുരേന്ദ്രൻ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിനിടെയാണ് കണ്ണൂരിലെ ആശുപത്രി പരിസരത്ത് ഹെഡ്ലൈറ്റ് പൊട്ടിയ കാർ കണ്ടെത്തുന്നത്.
advertisement
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഹൈൽ ബഷീറിന്റെ കാറാണെന്ന് കണ്ടെത്തുകയായിരുന്നു. ഡോക്ടറെ കസ്റ്റഡിയിലെടുത്ത് നോട്ടീസ് നൽകിയിട്ടുണ്ട്. അപകടം വരുത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡോക്ടർ കുറ്റം സമ്മതിച്ചു. ഉറങ്ങിപോയതാണെന്നും പേടികൊണ്ടാണ് പുറത്തുപറയാത്തതെന്നും ഡോക്ടർ പ്രതികരിച്ചു.
