ട്യൂബിങ് ശരിയാകാഞ്ഞത് മൂലമാണ് രോഗി മരിച്ചതെന്ന് നേരത്തെ മെഡിക്കല്‍ കോളേജിലെ നഴ്‌സിങ്ങ് ഓഫീസർ ജലജാ ദേവിയുടെ പേരിലുള്ള ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. സംഭവം വിവാദമായതോടെ നഴസിങ്ങ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. വോയിസ് ക്ലിപ്പ് സത്യമാണ്. സമാനമായ സാഹചര്യം തന്റെ ഡ്യൂട്ടി ടൈമിലും ഇതുപോലെ മാസ്ക് മാറിയിരിക്കുന്നതും വെന്റിലേറ്റർ ഓഫായിരിക്കുന്നതും ഉണ്ടായിട്ടുണ്ട്. ആ സമയത്തൊക്കെ നഴ്സുമാരോട് പറഞ്ഞ് പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതിൽ മാറ്റം ഉണ്ടാകാത്തപ്പോൾ നഴ്സിങ് സൂപ്രണ്ടിനോട് പരാതി പറഞ്ഞിട്ടുണ്ട്. ഇതിനുശേഷം പരാതികള്‍ പരിഹരിക്കപ്പെട്ടിരുന്നുവെന്നും നജ്മ പറയുന്നു.
advertisement
ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായപ്പോള്‍ അത് തിരുത്താതെ എല്ലാം നഴ്‌സിന്റെ തലയില്‍ ചുമത്തി അവരെ സസ്‌പെന്റ് ചെയ്ത നടപടി ശരിയല്ലെന്നും ഡോക്ടര്‍ പറയുന്നു. ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് നല്‍കിയ വിശദീകരണം ശരിയല്ലെന്നും നജ്മ പറയുന്നു. ക്യാമറ ഉള്ളതിനാല്‍ നിലവില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവര്‍ വളരെ നന്നായി ജോലിചെയ്യുന്നുണ്ടെന്നും നജ്മ പറയുന്നു.