'അനാസ്ഥ മൂലം കോവിഡ് രോഗികൾ മരിച്ചു'; കളമശ്ശേരി മെഡിക്കൽ കോളജിലെ നഴ്സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം പുറത്ത്
- Published by:Asha Sulfiker
- news18-malayalam
Last Updated:
കേന്ദ്ര സംഘത്തിൻറെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ജീവനക്കാർക്ക് നൽകുന്ന നിർദ്ദേശത്തിൽ ആണ് ആശുപത്രിയിൽ നിന്നുണ്ടായ ഗുരുതര വീഴ്ചകളെപറ്റി പറയുന്നത്.
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ നഴ്സിങ് ഓഫീസർ ജലജാ ദേവിയുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കേന്ദ്ര സംഘത്തിൻറെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ജീവനക്കാർക്ക് നൽകുന്ന നിർദ്ദേശത്തിൽ ആണ് ആശുപത്രിയിൽ നിന്നുണ്ടായ ഗുരുതര വീഴ്ചകളെപറ്റി പറയുന്നത്. ഗുരുതരാവസ്ഥയിൽ കോവിഡ് വാർഡുകളിൽ കഴിയുന്ന രോഗികളിൽ ചിലർക്ക് ജീവനക്കാരുടെ അശ്രദ്ധ മൂലം മരണം സംഭവിച്ചതായി ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.
Also Read-ജാഗ്രതൈ !! കൊച്ചി പഴയ കൊച്ചിയല്ല; ട്രാഫിക് ലംഘനം കണ്ടെത്താൻ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം തയ്യാർ
ഓക്സിജൻ മാസ്കുകളും വെൻറിലേറ്റർ ട്യൂബുകളും കൃത്യമായ അല്ല ഘടിപ്പിച്ചിരിക്കുന്നത് എന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വാർഡിലേക്ക് മാറ്റേണ്ടിയിരുന്ന കൊച്ചി സ്വദേശി ഹാരിസ് ഇങ്ങനെ ഉണ്ടായ ഗുരുതര വീഴ്ച കാരണം ആണ് മരിച്ചത്. ഇക്കാര്യങ്ങൾ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു എങ്കിലും അവർ ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് കൊണ്ടും സംരക്ഷിച്ചത് കൊണ്ടും മാത്രമാണ് ഇത്തവണ രക്ഷപ്പെട്ടത്. ഇനി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും ഓഡിയോ സന്ദേശത്തിൽ ജലജ ദേവി ജീവനക്കാർക്ക് നിർദേശം നൽകുന്നുണ്ട്.
advertisement
ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മരിച്ച ഫോർട്ടുകൊച്ചി സ്വദേശി ഹാരിസിന്റെ ബന്ധുക്കൾ പറയുന്നു. സംഭവത്തെക്കുറിച്ച് നേരത്തെതന്നെ സംശയം ഉണ്ടായിരുന്നു. ഹാരിസിനായി വാങ്ങി നൽകിയ ഓക്സിജൻ മാസ്ക് പൊട്ടിച്ചിട്ട് പോലും ഉണ്ടായില്ല. മരിക്കുന്നതിന്റെ അന്നും ഹാരിസ് ഭാര്യയുമായി സംസാരിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി മുഖ്യമന്ത്രിക്ക് പരാതി നൽകി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 19, 2020 11:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അനാസ്ഥ മൂലം കോവിഡ് രോഗികൾ മരിച്ചു'; കളമശ്ശേരി മെഡിക്കൽ കോളജിലെ നഴ്സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം പുറത്ത്