2019 ജൂലൈ 19 ന് ആയിരുന്നു ഇത്. നിർമാണത്തിനുള്ള ഉപകരാർ ജൂലൈ 31ന് ഒപ്പിട്ടപ്പോൾ കഥ മാറി. ആദ്യ കരാറിലെ റെഡ് ക്രെസൻറ് പുറത്തായി. പകരം യുഎഇ കോൺസൽ ജനറൽ ഫസ്റ്റ് പാർട്ടിയായി യൂണിടാകുമായി കരാർ ഒപ്പിട്ടു. സന്തോഷ് ഈപ്പനാണ് യൂണിടാകിനെ പ്രതിനിധീകരിച്ചത്.
നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകുന്നത് റെഡ് ക്രെസൻറ് ആണെന്ന പരാമർശം മാത്രമാണ് കരാറിൽ ഉള്ളത്.
വടക്കാഞ്ചേരിയിൽ 500 ചതുരശ്ര അടിയിൽ ഏകദേശം 140 അപാർട്ട്മെൻറുകളടങ്ങിയ ഫ്ലാറ്റ് സമുച്ചയം നിർമിക്കാനായിരുന്നു കരാർ. ഭവന സമുച്ചയം നിർമാണ പദ്ധതിയുടെ ഭാഗമായ ആശുപത്രി നിർമാണ കരാറിലും റെഡ് ക്രെസൻറ് പുറത്തായി.
advertisement
സർക്കാരിന് സാമ്പത്തിക സഹായം നൽകിയ റെഡ് ക്രസൻറ് കരാറിൽ നിന്ന് എങ്ങനെ പുറത്തായി യുഎഇ കോൺസുലേറ്റ് ഇന്ത്യയിലെ ഒരു കമ്പനിയുമായി നേരിട്ട് കരാറിൽ ഏർപ്പെട്ടത് എങ്ങനെ എന്നീ ചോദ്യങ്ങൾക്ക് സർക്കാരും യുഎഇ കോൺസുലേറ്റും ഉത്തരം പറയേണ്ടിവരും.