ഇന്റർഫേസ് /വാർത്ത /Kerala / ലൈഫ് മിഷന്‍ വിവാദം: ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി; ആവശ്യപ്പെട്ടത് നിയമ, തദ്ദേശവകുപ്പുകളിലെ ഫയലുകൾ

ലൈഫ് മിഷന്‍ വിവാദം: ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി; ആവശ്യപ്പെട്ടത് നിയമ, തദ്ദേശവകുപ്പുകളിലെ ഫയലുകൾ

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രി പരിശോധനയ്ക്കായി ഫയലുകൾ വിളിപ്പിച്ചത്.

  • Share this:

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായി നടപടിക്രമം പാലിക്കാതെയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന ആരോപണത്തിനിടെ ഫയലുകൾ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമവകുപ്പിനോടും തദ്ദേശവകുപ്പിനോടുമാണ് മുഖ്യമന്ത്രി ഫയലുകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

ലൈഫ് മിഷൻ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കിലും ലൈഫ് മിഷന് ഒരു സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലാത്തതുകൊണ്ട് ഇതിന്റെ ഫയലുകൾ കൈകാര്യം ചെയ്തത് തദ്ദേശഭരണവകുപ്പിലാണ്. കരട് ധാരണാപത്രം പരിശോധിച്ചത് നിയമവകുപ്പാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടുവകുപ്പുകളിൽ നിന്നും മുഖ്യമന്ത്രി ഫയലുകൾ വിളിപ്പിച്ചത്.

TRENDING Honey| നാട്ടുവൈദ്യമല്ല; പറയുന്നത് ഓക്സ്ഫോർഡ്; തേൻ കഴിച്ചാൽ ചുമയും ജലദോഷവും പമ്പ കടക്കും; മറ്റു മരുന്നുകളെക്കാൾ ഫലപ്രദം [NEWS]ലൈഫ് മിഷൻ: 20 കോടി രൂപയുടെ പദ്ധതിക്ക് 4.25 കോടി രൂപ കമ്മിഷൻ നൽകി: യൂണിടാക് [NEWS] Karikku | മാമനോട് ഒന്നും തോന്നരുത് കേട്ടോ; ഈ മാമനെ ട്രോളുകാർക്ക് അങ്ങ് പെരുത്തിഷ്ടായി[NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടിരുന്നത്. ലൈഫ്മിഷൻ സി.ഇ.ഒ യു.വി.ജോസാണ് ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നത്. ധാരാണാപത്രം തയ്യാറാക്കിക്കൊണ്ടുവന്നത് റെഡ്ക്രസന്റാണ്.

ഏകപക്ഷീയമായി റെഡ്ക്രസന്റ് തയ്യാറാക്കിയ ധാരണാപത്രം നടപടിക്രമം പാലിക്കാതെ തിടുക്കത്തിൽ ഒപ്പിടുകയാണ് ഉണ്ടായതെന്ന ആക്ഷേപം ഉയർന്നിരുന്നു. അത് തെളിയിക്കുന്ന രേഖകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും മുഖ്യമന്ത്രി വിളിപ്പിച്ചത്.

First published:

Tags: Cm pinarayi vijayan, Gold Smuggling Case, LIFE Mission, Swapna Suresh Gold Smuggling