TRENDING:

Thrikkakara By-Election| തൃക്കാക്കര സ്ഥാനാർത്ഥി നിർണയത്തിൽ സഭയെ വലിച്ചിഴയ്ക്കരുത്; സഭ രാഷ്ട്രീയത്തിൽ ഇടപെടാറില്ല: ഇപി ജയരാജൻ

Last Updated:

സഭ രാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്നും LDF നോടുള്ള വിരോധം സഭയോട് തീർക്കരുതെന്നും ഇപി ജയരാജൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: തൃക്കാക്കര (Thrikkakara By-Election) നിയോജകമണ്ഡലത്തിലെ ഇടതുപക്ഷസ്ഥാനാർത്ഥി നിർണയത്തിൽ സഭയെ വലിച്ചിഴയ്ക്കരുതെന്ന് ഇപി ജയരാജൻ. സഭ രാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്നും LDF നോടുള്ള വിരോധം സഭയോട് തീർക്കരുതെന്നും ജയരാജൻ (E. P. Jayarajan)പറഞ്ഞു.
ഇ പി ജയരാജൻ
ഇ പി ജയരാജൻ
advertisement

എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോക്ടര്‍ ജോ ജോസഫാണ്(Jo Joseph)ആണ് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി.

Also Read-തൃക്കാക്കരയിലെ LDF സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിൽ ഇടപെട്ടിട്ടില്ല: സിറോ മലബാർ സഭ

ജോ ജോസഫിനെ ഇടതുപക്ഷസ്ഥാനാർത്ഥിയായി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് തങ്ങൾ യാതൊരു തരത്തിലും ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാർ സഭ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപി ജയരാജന്റെ പ്രതികരണം.

Also Read-'ജോ ജോസഫ് സ്വന്തം ആൾ'; തൃക്കാക്കരയിൽ മത്സരിക്കാനില്ലെന്ന് പി സി ജോ‍ർജ്

advertisement

സ്ഥാനാർത്ഥി നിർണയത്തിൽ മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ചില സ്ഥാപിത താൽപ്പര്യക്കാർ ബോധപൂർവം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്ന് സിറോ മലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി അറിയിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ  സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍ ഒറ്റപ്പേരു മാത്രമാണ് സിപിഎം  പരിഗണിച്ചതെന്ന് മന്ത്രി പി.രാജീവും വ്യക്തമാക്കിയിരുന്നു.  മുഴുവന്‍ സമയ പാര്‍ട്ടിക്കാര്‍ അല്ലാത്തവരെ മല്‍സരിപ്പിക്കുന്നത് ആദ്യമായിട്ടല്ലെന്നും  വിവിധ മേഖലയില്‍ മികവു തെളിയിക്കുന്നവരെ തിരഞ്ഞെടുപ്പു രംഗത്തു കൊണ്ടുവരുന്നത് പാര്‍ട്ടിയുടെ രീതിയാണെന്നും രാജീവ് പറഞ്ഞു. തൃക്കാക്കരയിൽ ഡോ. ജോ ജോസഫിനെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrikkakara By-Election| തൃക്കാക്കര സ്ഥാനാർത്ഥി നിർണയത്തിൽ സഭയെ വലിച്ചിഴയ്ക്കരുത്; സഭ രാഷ്ട്രീയത്തിൽ ഇടപെടാറില്ല: ഇപി ജയരാജൻ
Open in App
Home
Video
Impact Shorts
Web Stories