Thrikkakara By-Election| 'ജോ ജോസഫ് സ്വന്തം ആൾ'; തൃക്കാക്കരയിൽ മത്സരിക്കാനില്ലെന്ന് പി സി ജോ‍ർജ്

Last Updated:

എൽഡിഎഫ് സ്ഥാനാർഥി തന്റെ സ്വന്തം ആളാണ്. നേരത്തെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഉമ്മ തന്നിരുന്നുവെന്നും പി സി ജോർജ്

പി.സി. ജോർജ്
പി.സി. ജോർജ്
കൊച്ചി: തൃക്കാക്കരയിലെ (Thrikkakara) എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് (Jo Joseph) തന്റെ സ്വന്തം ആളാണെന്നും അവിടെ സ്ഥാനാർഥിയാകാനില്ലെന്നും പി സി ജോർജ് (PC George). തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ പ്രസംഗിച്ചത് സ്ഥാനാർഥിയാകാനല്ല. എൽഡിഎഫ് സ്ഥാനാർഥി തന്റെ സ്വന്തം ആളാണ്. നേരത്തെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഉമ്മ തന്നിരുന്നുവെന്നും പി സി ജോർജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജോ ജോസഫിന്റെ കുടുംബം മുഴുവൻ കേരള കോൺ​ഗ്രസുകാരാണെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോൺ​ഗ്രസിന്റെ അടുത്ത ബന്ധുവാണെന്നും പി സി ജോർജ് പറഞ്ഞു. ജോ ജോസഫ് മറ്റേതെങ്കിലും പാ‍ർട്ടിയിൽ പ്രവർത്തിച്ചതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read- ഡോ. ജോ ജോസഫ്: യുഡിഎഫിന്റെ പൊന്നാപുരം കോട്ട പിടിച്ചെടുക്കാൻ പൂഞ്ഞാറിൽ നിന്നൊരു ഹൃദ്രോഗ വിദഗ്ധൻ
കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയെ ഇന്നു നേരിൽ കാണുമെന്നും തൃക്കാക്കരയിൽ രണ്ടു മുന്നണികളും വ‍​ർ​ഗീയ കാർഡിറക്കിയാണ് കളിക്കുന്നതെന്നും പി സി ജോ‍ർജ് ആരോപിച്ചു. തൃക്കാക്കരയിൽ ബിജെപി നിർണായക ശക്തിയാവില്ലെന്നും പി സി ജോർജ് പറഞ്ഞു.
advertisement
'തൃക്കാക്കരയിലേക്ക് പരിഗണിച്ചത് ഒറ്റപ്പേര്, ഇതാണ് സിപിഎം രീതി': മന്ത്രി പി.രാജീവ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടത്തില്‍ ഒറ്റപ്പേരു മാത്രമാണ് സിപിഎം പരിഗണിച്ചതെന്ന് മന്ത്രി പി. രാജീവ്. മുഴുവന്‍ സമയ പാര്‍ട്ടിക്കാര്‍ അല്ലാത്തവരെ മല്‍സരിപ്പിക്കുന്നത് ആദ്യമായിട്ടല്ലെന്നും വിവിധ മേഖലയില്‍ മികവു തെളിയിക്കുന്നവരെ തിരഞ്ഞെടുപ്പു രംഗത്തു കൊണ്ടുവരുന്നത് പാര്‍ട്ടിയുടെ രീതിയാണെന്നും രാജീവ് പറഞ്ഞു. തൃക്കാക്കരയിൽ ഡോ. ജോ ജോസഫിനെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
‘സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു പേരു മാത്രമേ പരിഗണനയിൽ വന്നുള്ളൂ, അയാളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. രാഷ്ട്രീയ പ്രവർത്തനം മുഴുവൻ സമയം പ്രവർത്തനം മാത്രമല്ല. പ്രൊഫഷനലുകൾ, എൻജിനീയർമാർ, ഡോക്ടർമാർ ഇവരെല്ലാം ചേരുന്നതാണു രാഷ്ട്രീയ പ്രവർത്തനം. നേരത്തേ പലരും സിപിഎമ്മിനോടു ചേർന്നാണു നിന്നിരുന്നത്. എന്നാൽ ഇപ്പോൾ പലരും സിപിഎമ്മിന് ഉള്ളിലേക്കു വരികയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചെറുപ്പക്കാരനാണ് ഡോ. ജോ ജോസഫെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrikkakara By-Election| 'ജോ ജോസഫ് സ്വന്തം ആൾ'; തൃക്കാക്കരയിൽ മത്സരിക്കാനില്ലെന്ന് പി സി ജോ‍ർജ്
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement